Quantcast

കശ്മീര്‍ ചെെനയുടെ ഭാഗമായി കാണിച്ചു: മാപ്പ് പറഞ്ഞ് ട്വിറ്റര്‍

കമ്പനിക്കെതിരെ നടപടി എടുക്കാതിരിക്കാന്‍ വ്യക്തമായ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ട്വിറ്ററിന്റെ ഗ്ലോബല്‍ വൈസ് പ്രസിഡന്റിനാണ് ഇന്ത്യ നോട്ടീസ് നല്‍കിയത്

MediaOne Logo

  • Published:

    18 Nov 2020 3:46 PM GMT

കശ്മീര്‍ ചെെനയുടെ ഭാഗമായി കാണിച്ചു: മാപ്പ് പറഞ്ഞ് ട്വിറ്റര്‍
X

കശ്മീരിലെ പ്രദേശങ്ങള്‍ ചൈനയുടേതാക്കി ചിത്രീകരിച്ചതില്‍ മാപ്പ് പറഞ്ഞ് ട്വിറ്റര്‍. സംയുക്ത പാര്‍ലമെന്റ് കമ്മിറ്റിക്ക് മുന്നിലാണ് ട്വിറ്റര്‍ മാപ്പ് എഴുതി നല്‍കിയതെന്ന് സമിതിയുടെ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ മേധാവി മീനാക്ഷി ലേഖിയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. തെറ്റായി അടയാളപ്പെടുത്തിയ ഭാഗം ഒരു മാസത്തിനകം തിരുത്തുമെന്ന് ട്വിറ്റര്‍ ഉറപ്പ് നല്‍കിയതായും ലേഖി അറിയിച്ചു.

കഴിഞ്ഞ ഒക്ടോബര്‍ പതിനെട്ടിന് ജമ്മു കശ്മീരുമായി ബന്ധപ്പെട്ടുള്ള തത്സമയ വാര്‍ത്താ പരിപാടിക്കിടെയാണ് കശ്മീരിലെ റിപ്പോര്‍ട്ടര്‍ നിന്ന ലേ, ലഡാക്ക് പ്രദേശം ചൈനയുടേതായി ട്വിറ്റര്‍ അടയാളപ്പെടുത്തിയത്. സംഭവം വിവാദമായതോടെ കേന്ദ്ര ഐ.ടി മന്ത്രാലയം ട്വിറ്ററിന് നോട്ടീസ് അയക്കുകയായിരുന്നു.

കമ്പനിക്കെതിരെ നടപടി എടുക്കാതിരിക്കാന്‍ വ്യക്തമായ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ട്വിറ്ററിന്റെ ഗ്ലോബല്‍ വൈസ് പ്രസിഡന്റിനാണ് ഇന്ത്യ നോട്ടീസ് നല്‍കിയത്. ക്രിമിനല്‍ കുറ്റം ചാര്‍ത്തി അധികൃതര്‍ക്ക് ആറ് മാസം വരെ തടവ് ശിക്ഷയോ ഐ.ടി ആക്ട് 66എ പ്രകാരം ഇന്ത്യയില്‍ ട്വറ്ററിന് വിലക്ക് ഏര്‍പ്പെടുത്തുകയോ ചെയ്യാവുന്ന നടപടികള്‍ ഇന്ത്യക്ക് ചെയ്യാവുന്നതാണ്.

TAGS :

Next Story