Quantcast

നിവാര്‍ ചുഴലിക്കാറ്റ് കരതൊട്ടു; പുതുച്ചേരിയിലും തമിഴ്‍നാട്ടിലും കനത്ത മഴ

ആറ് മണിക്കൂറിനുള്ളില്‍ കാറ്റ് സാധാരണ നിലയിലാകുമെന്ന് വിദഗ്ധര്‍

MediaOne Logo

  • Published:

    26 Nov 2020 1:02 AM GMT

നിവാര്‍ ചുഴലിക്കാറ്റ് കരതൊട്ടു; പുതുച്ചേരിയിലും തമിഴ്‍നാട്ടിലും കനത്ത മഴ
X

നിവാർ ചുഴലിക്കാറ്റ് പൂർണമായും കരതൊട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പതിനൊന്ന് മണിയ്ക്കാണ് കാറ്റിന്‍റെ ആദ്യഭാഗം തീരത്ത് എത്തിയത്. രണ്ടരയോടെ മധ്യഭാഗം എത്തി. പുതുച്ചേരി, കടലൂർ തൂടങ്ങിയ മേഖലകളിൽ മഴയും കാറ്റും തുടരുന്നു. നിലവിൽ തീവ്ര രൂപത്തിലാണ് കാറ്റ്. വരുന്ന ആറു മണിക്കൂറിനുള്ളിൽ കാറ്റ് സാധാരണ നിലയിലേയ്ക്ക് മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

ഒരു ലക്ഷത്തിലധികം ജനങ്ങളെയാണ് തമിഴ്‍നാട്ടില്‍ നിന്നും മാത്രമായി മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. ആയിരത്തിലധികം പേരെ പുതുച്ചേരിയില്‍ നിന്നും ഒഴിപ്പിച്ചു. 77 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്.

തമിഴ്‌നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ പേമാരിയും കനത്ത കാറ്റും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളം കയറി. ചെന്നൈയിലും കാഞ്ചീപുരത്തും കനത്ത മഴയാണുള്ളത്. ചെന്നൈയില്‍ പ്രധാന റോഡുകള്‍ അടച്ചു. ചെമ്പരപ്പാക്കം തടാകത്തില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ നഗരം പ്രളയഭീതിലാണ്. തമിഴ്‍നാട്ടിലെ ഏഴു ജില്ലകളെ നിവാര്‍ കാര്യമായി ബാധിക്കും. പുതുച്ചേരിയേയും ആന്ധ്രയിലെ രണ്ടു ജില്ലകളെയും ബാധിക്കും.

TAGS :

Next Story