Quantcast

പശ്ചിമ ബംഗാളിൽ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാക്കി ബി.ജെ.പി

രണ്ട് ദിവസത്തെ സന്ദർശനത്തിന് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ തൃണമൂൽ കോൺഗ്രസ്‌ മുതിർന്ന നേതാവ് സുവേന്ദു അധികാരി അടക്കമുള്ളവർ ബി.ജെ.പി അംഗത്വം സ്വീകരിക്കും

MediaOne Logo

  • Published:

    19 Dec 2020 7:04 AM GMT

പശ്ചിമ ബംഗാളിൽ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാക്കി ബി.ജെ.പി
X

പശ്ചിമ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപായി രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി ബി.ജെ.പി. രണ്ട് ദിവസത്തെ സന്ദർശനത്തിന് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാനിധ്യത്തിൽ തൃണമൂൽ കോൺഗ്രസ്‌ മുതിർന്ന നേതാവ് സുവേന്ദു അധികാരി അടക്കമുള്ളവർ ബി.ജെ.പി അംഗത്വം സ്വീകരിക്കും. തൃണമൂലിന് പുറമെ സി.പി.എം എം.എൽ.എ ബി.ജെ.പിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. മിഡ്‌നാപുരിൽ നടക്കുന്ന റാലിയിൽ അമിത് ഷ സംസാരിക്കും.

തൃണമൂൽ കോൺഗ്രസിനും മമത ബാനർജിക്കും കടുത്ത വെല്ലുവിളി ഉയർത്തി കൊണ്ടാണ് ബി.ജെ.പി ഇത്തവണ ബംഗാളിൽ നിയമസഭ തെരെഞ്ഞെടുപ്പിൽ മത്സരിക്കുക. അതിന്‍റെ മുന്നോടിയായി തൃണമൂൽ നേതാക്കളെ തന്നെ സ്വന്തം പാളയത്തിൽ എത്തിക്കുകയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ.

മുതിർന്ന നേതാവ് സുവേന്ദു അധികാരിക്ക് പുറമെ രണ്ട് തൃണമൂൽ എം.എൽ.എമാർ കൂടി ഇന്ന് ബി.ജെ.പിയിൽ ചേരും. ജിതേന്ദ്ര തിവാരി, ശിൽഭദ്ര ദത്ത എന്നിവരാണ് കഴിഞ്ഞ ദിവസം രാജിവെച്ചത് . രണ്ട് ദിവസത്തെ സന്ദർശനത്തിന് ബംഗാളിൽ എത്തിയ അമിത് ഷാ ഇന്ന് മിഡ്‌നാപുരിൽ സംസാരിക്കും. അവിടെ വെച്ച് മുതിർന്ന നേതാക്കൾക്കൊപ്പം നിരവധി തൃണമൂൽ പ്രവർത്തകരും ബി.ജെ.പി അംഗത്വം എടുക്കും. തൃണമൂൽ കോൺഗ്രസിന് പുറമെ സി.പി.എമ്മിൽ നിന്നും നേതാക്കൾ ബി.ജെ. പിയിലേക്ക് ചേക്കേറുകയാണ്. സി.പി.എം എം.എൽ.എ തപ്സി മൊണ്ഡലും ഇന്ന് ബി.ജെ.പിയിൽ ചേരും. എന്നാൽ മറ്റ് പാർട്ടികളിൽ നിന്ന് നേതാക്കൾ വ്യാപകമായി ബി.ജെ.പിയിൽ ചേക്കേറുന്നതിനെതിരെ നേതാക്കൾ രംഗത്തു വന്നു.

ജിതേന്ദ്ര തിവാരിക്ക് പാർട്ടി അംഗത്വം കൊടുക്കുന്നതിനെ എതിർത്ത് കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോ തന്നെ രംഗത്ത് വന്നു. ഇക്കാര്യം ദേശീയ നേതൃത്വവുമായി സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ തൃണമൂൽ കോൺഗ്രസ്‌ നേതാക്കൾ പാർട്ടി വിടുന്നത് മമത ബാനർജിയേ സംബന്ധിച്ച് വലിയ വെല്ലുവിളി ആയിരിക്കുകയാണ്. .

TAGS :

Next Story