Quantcast

ബ്രിട്ടണില്‍ കോവിഡ് നിയന്ത്രണാതീതം: ഇന്ത്യയിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ വീണ്ടും റദ്ദാക്കിയേക്കും

രാജ്യത്തെ കോവിഡ് ജോയിന്‍റ് മോണിറ്ററിംഗ് ഗ്രൂപ്പിന്‍റെ അടിയന്തര യോഗം ഇന്ന് 10 മണിക്ക് ചേരും

MediaOne Logo

  • Published:

    21 Dec 2020 1:15 AM GMT

ബ്രിട്ടണില്‍ കോവിഡ് നിയന്ത്രണാതീതം: ഇന്ത്യയിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ വീണ്ടും റദ്ദാക്കിയേക്കും
X

രാജ്യത്തെ കോവിഡ് ജോയിന്‍റ് മോണിറ്ററിംഗ് ഗ്രൂപ്പിന്‍റെ അടിയന്തര യോഗം ഇന്ന് 10 മണിക്ക് ചേരും. യു.കെയില്‍ അതിവേഗ രോഗ ബാധ തുടരുന്ന സാഹചര്യത്തിലാണ് യോഗം. രാജ്യത്ത് കോവിഡ് ബാധിതർ ഒരു കോടി കടന്നെങ്കിലും 3.05 ലക്ഷം പേരാണ് ചികിത്സയില്‍ ഉളളത്. വാക്‍സിന്‍ ജനുവരിയില്‍ ലഭ്യമായേക്കുമെന്നാണ് ആരോഗ്യമന്ത്രാലത്തിന്‍റെ പ്രതികരണം.

അതിവേഗ കോവിഡ് ബാധ തുടരുന്ന യു.കെയില്‍ നിയന്ത്രണാതീതമാവുകയാണ് സാഹചര്യം. ഇറ്റലി, ജർമനി, നെതർലാന്‍റ്സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങള്‍ യു.കെയിലേക്കും തിരിച്ചും ഉള്ള വിമാന സർവീസ് റദ്ദാക്കി. കൂടുതല്‍ രാജ്യങ്ങള്‍ വരും മണിക്കൂറുകളില്‍ സമാന നടപടിയിലേക്ക് കടക്കും. ഈ സാഹര്യത്തിലാണ് ഹെല്‍ത്ത് സർവീസ് ഡയറക്ടർ ജനറലിന്‍റെ നേതൃത്വത്തില്‍ കോവിഡ് ജോയിന്‍റ് മോണിറ്ററിംഗ് ഗ്രൂപ്പിന്‍റെ അടിയന്തര യോഗം ചേരുന്നത്.

ലോകാരോഗ്യ സംഘടനയുടെ ഇന്ത്യന്‍ പ്രതിനിധി റോഡെറികോ ഒഫ്രിനും യോഗത്തില്‍ പങ്കെടുക്കും. സാഹചര്യം വിലയിരുത്തി തുടർ തീരുമാനങ്ങള്‍ കൈക്കൊള്ളുകയാണ് ലക്ഷ്യം. അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതർ കുറയുകയാണ്. പ്രതിദിന രോഗബാധിതർ 25,000ലേക്ക് എത്തി. 95.51 ശതമാനമാണ് രോഗമുക്തി നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറില്‍ മഹാരാഷ്ട്രയില്‍ 3,811 ഉം കർണാടകയില്‍ 1,194 ഉം തമിഴ്‍നാട്ടില്‍ 1,114 ഉം ഡല്‍ഹിയില്‍ 1,091ഉം ആണ് പുതിയ കേസുകള്‍. ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ വിതരണം ജനുവരിയില്‍ ആരംഭിക്കാനാകുമെന്നാണ് ആരോഗ്യമന്ത്രാലത്തിന്‍റെ പ്രതികരണം. വാക്സിനുകളുടെ സുരക്ഷക്കും ഫലപ്രാപ്തിക്കുമാണ് മുന്‍ഗണന എന്നും, അക്കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്നും ആരോഗ്യമന്ത്രി ഹർഷവർധന്‍ പറഞ്ഞു.

TAGS :

Next Story