Quantcast

'വീട്ടിൽ അമ്മയും സഹോദരിയുമുണ്ട്, വോട്ടു ചെയ്യുന്നതിന് മുമ്പ് ചിന്തിക്കൂ'; നടി കൗശനി മുഖർജി

വീഡിയോ എഡിറ്റ് ചെയ്ത് ബിജെപി ഐടി സെൽ തൃണമൂലിനെതിരെ ഉപയോഗിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    4 April 2021 2:53 AM GMT

വീട്ടിൽ അമ്മയും സഹോദരിയുമുണ്ട്, വോട്ടു ചെയ്യുന്നതിന് മുമ്പ് ചിന്തിക്കൂ; നടി കൗശനി മുഖർജി
X

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന് വോട്ടു ചെയ്യാൻ ആവശ്യപ്പെട്ട് നടിയും സ്ഥാനാർത്ഥിയുമായ കൗശനി മുഖർജി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ വിവാദത്തിൽ. 'നിങ്ങൾ വോട്ടു ചെയ്യുന്നതിന് മുമ്പ്, വീട്ടിൽ അമ്മയും സഹോദരിയുമുണ്ട് എന്ന് ചിന്തിക്കണം' എന്നാണ് നടി വീഡിയോയിൽ പറയുന്നത്. വീഡിയോ എഡിറ്റ് ചെയ്ത് ബിജെപി ഐടി സെൽ തൃണമൂലിനെതിരെ ഉപയോഗിച്ചതോടെയാണ് രാഷ്ട്രീയ വിവാദം ഉടലെടുത്തത്.

പിന്നാലെ, കൗശനി വിശദീകരണവുമായി രംഗത്തെത്തി. 'ബംഗാൾ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് എന്നാണ് ഞാൻ വ്യക്തമാക്കിയത്. ഹത്രാസ് സംഭവം ഉണ്ടായ ബിജെപി ഭരിക്കുന്ന ഉത്തർ പ്രദേശിനെ പോലെയല്ല പശ്ചിമബംഗാൾ. വില കുറഞ്ഞ രാഷ്ട്രീയത്തിന് വേണ്ടി ബിജെപി ഐടി സെൽ തന്റെ വീഡിയോ എഡിറ്റ് ചെയ്ത് ഉപയോഗിക്കുകയാണ്' - അവർ പറഞ്ഞു.

രണ്ടു മാസം മുമ്പ് തൃണമൂലിൽ അംഗത്വമെടുത്ത കൗശനി കൃഷ്ണനഗർ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story