Quantcast

ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണം; കാണാതായ സൈനികരുടെ എണ്ണം 21 ആയി  

സുക്മ- ബൈജാപൂർ അതിർത്തിയിലെ വനമേഖലയിൽ ഇന്നലെയാണ് മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലുണ്ടായത്. 

MediaOne Logo

Web Desk

  • Published:

    4 April 2021 5:50 AM GMT

ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണം; കാണാതായ സൈനികരുടെ എണ്ണം 21 ആയി  
X

മാവോയിസ്റ്റ് ആക്രമണം നടന്ന ഛത്തീസ്ഗഢിലെ ബൈജാപൂരില്‍ 21 സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായതായി സി.ആര്‍.പി.എഫ്. സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ കുൽദീപ് സിങ് ഛത്തീസ്‌ഗഢിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

സുക്മ ജില്ലയിലെ സുക്മ- ബൈജാപൂർ അതിർത്തിയിലെ വനമേഖലയിൽ ഇന്നലെയാണ് മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലുണ്ടായത്. ആക്രമണത്തിൽ അഞ്ചു സൈനികര്‍ വീരമൃത്യു വരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കോബ്ര യൂണിറ്റ്, സി.ആർ.പി.എഫ്, ഡിസ്ട്രിക് റിസർവ് ഗാർഡ് സൈനികരാണ് വീരമൃത്യു വരിച്ചത്. ഒരു വനിതാ മാവോവാദിയുടെ മൃതദേഹവും സ്ഥലത്തുനിന്ന് കണ്ടെത്തിയതായി സി.ആർ.പി.എഫ് വ്യക്തമാക്കിയിരുന്നു.

മാവോവാദി സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. മാവോവാദികൾക്കായി പ്രദേശത്ത് തിരച്ചിൽ ഊർജിതമായി തുടരുകയാണ്. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

രക്തസാക്ഷിത്വം വരിച്ചവരുടെ കുടുംബങ്ങളോടൊപ്പമാണ് മനസ്സെന്നും, പരിക്കേറ്റ സൈനികര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചിരുന്നു. ജവാൻമാരുടെ വിയോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അനുശോചനമറിയിച്ചു. സമാധാനത്തിന്‍റെ ശത്രുക്കൾക്കെതിരായ പോരാട്ടം തുടരുമെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story