Quantcast

കാട് നശിപ്പിച്ച് വജ്ര ഖനനം: ചത്തര്‍പൂര്‍‌ ഖനിക്കെതിരെ പ്രതിഷേധം

വജ്ര ഖനനം തടയാൻ ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജിയും സമർപ്പിക്കുകയുണ്ടായി.

MediaOne Logo

Web Desk

  • Published:

    10 Jun 2021 6:21 AM GMT

കാട് നശിപ്പിച്ച് വജ്ര ഖനനം: ചത്തര്‍പൂര്‍‌ ഖനിക്കെതിരെ പ്രതിഷേധം
X

മധ്യപ്രദേശിലെ ചത്തർപൂർ ജില്ലയിലെ വജ്ര ഖനി മൂലം ഇല്ലാതാക്കേണ്ടി വരിക രണ്ട് ലക്ഷത്തോളം മരങ്ങൾ. തലസ്ഥാനമായ ഭോപാലിൽ നിന്ന് 225 കിലോമീറ്റർ അകലെ ബക്‌സ്‍വാഹ വനപ്രദേശത്തെ 364 ഹെക്ടറിലാണ് ഖനനം നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്.

ഖനിയിൽ നിന്ന് 34 മില്യൺ കാരറ്റ് വജ്രം കുഴിച്ചെടുക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. ആദിത്യ ബിർല ഗ്രൂപ്പിന്റെ എസ്സെൽ മൈനിംഗ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായി ചേർന്നാണ് 2,500 കോടി രൂപ മുതൽമുടക്കിലുള്ള ചത്തർപൂർ വജ്ര ഖനനത്തിന് ധാരണയായിട്ടുള്ളത്. പ്രവർത്തനം തുടങ്ങിയാൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വജ്ര ഖനിയാകും ചത്തർപൂരിലേത്.



എന്നാൽ പദ്ധതിക്ക് എതിരെ സോഷ്യൽ മീഡിയിൽ അടക്കം കനത്ത പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധത്തിന്റെ ഭാ​ഗമായി 'save Buxwaha forest', 'India stands with Buxwaha forest' എന്നീ ഹാഷ്ടാഗുകൾ ഇതിനോടകം പ്രചരിച്ചിരുന്നു. വജ്ര ഖനനം തടയാൻ ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജിയും സമർപ്പിക്കുകയുണ്ടായി.

രണ്ട് ലക്ഷത്തിൽപ്പരം മരങ്ങൾ മുറിക്കുന്നതിന് പുറമെ, വമ്പിച്ച തോതിൽ ജല ചൂഷണത്തിനും പദ്ധതി കാരണമാകുമെന്നും, പദ്ധതി പാരിസ്ഥിതിക വെല്ലുവിളിക്ക് വഴിവെക്കുമെന്നും ആരോപണമുണ്ട്.

രാജ്യത്ത് ആന്ധ്ര പ്രദേശ്, ചത്തീസ്ഗഡ്, മധ്യപ്രദേശ് ജില്ലകളിലാണ് വജ്ര ഖനനമുളളത്. അതിൽ തന്നെ മധ്യപ്രദേശിൽ നിന്നുള്ളതാണ് ഖനനത്തിന്റെ 90 ശതമാനവും പങ്കും. ഖനനത്തിനായി നിശ്ചയിച്ചിരിക്കുന്ന ചത്തർപൂരിലെ ബക്‌സ്‍വാഹ പ്രദേശം സെമി ക്രിട്ടിക്കൽ വിഭാഗത്തിൽ ഉൾപ്പെടുത്തിയുള്ളതാണ്.

TAGS :

Next Story