Quantcast

കേര-യു.എ.ഇക്ക് പുതിയ ഭാരവാഹികള്‍

MediaOne Logo

Web Desk

  • Updated:

    2022-04-11 12:11:03.0

Published:

11 April 2022 5:12 PM IST

കേര-യു.എ.ഇക്ക് പുതിയ ഭാരവാഹികള്‍
X

ദുബൈ: കീഴുപറമ്പ പ്രവാസി കൂട്ടായ്മയായ കേര-യുഎഇ(KERA)യുടെ പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു. അബുഹൈല്‍ ഫുഡ് അങ്ങാടി റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കേര-യുഎഇ

രക്ഷാധികാരി എം.സി സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വൈ.സി സിദ്ധീഖ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ കാലയളവിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ ബോഡിക്ക് മുമ്പാകെ സെക്രട്ടറി സദഖ അവതരിപ്പിച്ചു. ചെയര്‍മാന്‍ മുഷ്താഖ് പുനഃസംഘടനയ്ക്ക് നേതൃത്വം നല്‍കി.

പുതിയ ഭാരവാഹികളായി പ്രസിഡന്റ്‌വൈ.സി അക്ബര്‍ മാസ്റ്റര്‍, സെക്രട്ടറിമാരായി- ഷമീം എം.കെ, മുജീബ് എം.സി ട്രഷറര്‍- ഷബീര്‍ എന്നിവരെയും ശഫീഖ് കെ.പി, ഹബീബ്, ഗഫൂര്‍ മാസ്റ്റര്‍, റിയാസ് വൈ.പി എന്നിവരെ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു .

യു.എ.ഇയുടെ പല ഭാഗങ്ങളില്‍ നിന്നുമായി കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നൂറോളം പേര്‍ പങ്കെടുത്ത സംഗമത്തില്‍ സദഖ സ്വാഗതവും ഷമീം എം.കെ നന്ദിയും പറഞ്ഞു.

TAGS :

Next Story