Quantcast

ആണവ രഹസ്യകോഡുകള്‍ അപ്പോഴും ട്രംപിന്റെ കൈവശമുണ്ടായിരുന്നു; യുഎസിന്റെ നെഞ്ചിടിപ്പേറ്റിയ നിമിഷങ്ങള്‍ ഇങ്ങനെ

യുഎസിനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ന്യൂക്ലിയര്‍ ഫുട്‌ബോള്‍ എന്നറിയപ്പെടുന്ന അണ്വായുധങ്ങളുടെ രഹസ്യകോഡുകള്‍ ട്രംപ് കൂടെക്കൊണ്ടുപോയത്

MediaOne Logo

  • Published:

    21 Jan 2021 12:27 PM GMT

ആണവ രഹസ്യകോഡുകള്‍ അപ്പോഴും ട്രംപിന്റെ കൈവശമുണ്ടായിരുന്നു; യുഎസിന്റെ നെഞ്ചിടിപ്പേറ്റിയ നിമിഷങ്ങള്‍ ഇങ്ങനെ
X

വാഷിങ്ടണ്‍: പ്രസിഡണ്ട് ജോ ബൈഡന്റെ സത്യപ്രതിജ്ഞയ്ക്ക് കാത്തുനില്‍ക്കാതെ ഫ്‌ളോറിഡയിലേക്ക് പോയ ഡൊണാള്‍ഡ് ട്രംപിന്റെ കൂടെ പറന്ന് അതീവ സുരക്ഷയുള്ള ആണവ സുരക്ഷാ കോഡും. യുഎസിനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ന്യൂക്ലിയര്‍ ഫുട്‌ബോള്‍ എന്നറിയപ്പെടുന്ന അണ്വായുധങ്ങളുടെ രഹസ്യകോഡുകള്‍ ട്രംപ് കൂടെക്കൊണ്ടുപോയത്. യുഎസ് പ്രസിഡണ്ട് എവിടെപ്പോകുമ്പോഴും കൂടെയുള്ള സൈനിക സഹായി ഈ പെട്ടി കൊണ്ടു പോകണമെന്നാണ് ചട്ടം.

ട്രംപ് ചെയ്തത്

ഓവല്‍ ഓഫീസിലുണ്ടായിരുന്ന അവസാന ദിനം, അധികാരാരോഹണ ചടങ്ങ് ബഹിഷ്‌കരിച്ച് വാഷ്ങ്ടണ്‍ ഡിസിയില്‍ നിന്ന് ഫ്‌ളോറിഡയിലെ മാറ ലാഗോ റിസോര്‍ട്ടിലേക്കാണ് ട്രംപ് പോയത്.

സാധാരണഗതിയില്‍ അന്നേ ദിവസം ന്യൂക്ലിയര്‍ ഫുട്‌ബോളും മുന്‍ പ്രസിഡണ്ട് അധികാരമേറ്റെടുക്കുന്ന പ്രസിഡണ്ടിന് കൈമാറും. ലോകത്തെവിടെയും ആണവ യുദ്ധം നടത്താനുള്ള അധികാരം നല്‍കുന്ന സാധനങ്ങളാണ് ബ്രീഫ്‌കെയ്‌സിന്റെ ഉള്ളിലുള്ളത്.

ആണവ സുരക്ഷാ കോഡുകളും കമാന്‍ഡുകളും അടങ്ങിയ ന്യൂക്ലിയര്‍ ഫുട്‌ബോള്‍

യുഎസിന്റെ ആണവാക്രമണത്തിന് ഉത്തരവിടാനുള്ള ഏക അധികാര കേന്ദ്രം പ്രസിഡണ്ടാണ്. എവിടെ കൊണ്ടു പോകുമ്പോഴും ഈ ബ്രീഫ് കെയ്‌സ് കൊണ്ടു പോകണമെന്നാണ് ചട്ടം. ജോണ്‍ എഫ് കെന്നഡി മുതലുള്ള എല്ലാ പ്രസിഡണ്ടുമാരും ഇത് പാലിക്കുന്നുണ്ട്.

പ്രസിഡണ്ട് ആക്രമണത്തിന് ഉത്തരവിട്ടു കഴിഞ്ഞാല്‍ അതു നടപ്പാക്കാനുള്ള ഭരണഘടനാപരമായ ബാധ്യത യുഎസ് സേനാ കമാന്‍ഡിനുണ്ട്. ഇതാണ് ആശങ്കയ്ക്ക് വക വച്ചത്. പ്രസിഡണ്ട് കാലാവധിയില്‍ ഇരിക്കെ ഏതെങ്കിലും തരത്തുള്ള ആക്രമണത്തിന് ട്രംപ് മുതിരുമോ എന്നാണ് യുഎസ് സേനാ വൃത്തങ്ങള്‍ ആശങ്കപ്പെട്ടിരുന്നത്. കാപിറ്റോള്‍ ഹില്ലിലെ ആക്രമണത്തിന് ശേഷം ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി ഈ ആശങ്ക പങ്കുവച്ചിരുന്നു.

ട്രംപ് ചെയ്യേണ്ടിയിരുന്നത്

അധികാരമേല്‍ക്കും മുമ്പ് ആണവ ഉത്തരവാദിത്വങ്ങളെ കുറിച്ച് പുതിയ പ്രസിഡണ്ടിന് 'ക്ലാസ്' നല്‍കും. ഉദ്ഘാടനത്തിനിടെ അന്ന് രാവിലെയോ പിറ്റേന്നോ സ്വീകരിച്ച കോഡുകള്‍ ആക്ടീവ് ആകും. ഇതോടെ ഫുട്‌ബോളിന്റെ സമ്പൂര്‍ണ നിയന്ത്രണം പുതിയ പ്രസിഡണ്ടിലേക്ക് മാറും.

ഫ്‌ളോറിഡയില്‍ വിമാനമിറങ്ങുന്ന ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയയും

അധികാരാരോഹണ ദിനം ഉച്ചയ്ക്കാണ് ന്യൂക്ലിയര്‍ ഫുട്‌ബോള്‍ കൈമാറേണ്ടിയിരുന്നത്. ബ്രീഫ്‌കെയ്‌സ് ചുമക്കുന്ന സൈനികന്‍ പ്രസിഡണ്ടിന്റെ പുതിയ സൈനിക സഹായിക്ക് അതു കൈമാറുകയാണ് ചെയ്യുക. ഈ ചടങ്ങ് സ്വകാര്യമായാണ് നടക്കുക.

പെന്റഗണ്‍ ചെയ്തത്

ജനുവരി 20ന്‌ ബൈഡന്‍ അധികാരമേറ്റെടുത്ത ഉടന്‍ ട്രംപിന്റെ പക്കലുണ്ടായിരുന്ന ന്യൂക്ലിയര്‍ ഫുട്‌ബോള്‍ ഡി ആക്ടിവേറ്റ് ചെയ്താണ് പെന്റഗണ്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടത്. പുതിയ ബ്രീഫ്‌കെയ്‌സാണ് ബൈഡന്റെ സൈനിക സഹായിക്ക് കൈമാറിയത് എന്ന് ചുരുക്കം.

പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്യുന്ന ജോ ബൈഡന്‍, സമീപം ഭാര്യ ജില്‍ ബൈഡന്‍

പ്രസിഡണ്ടിന്റെ കൈയില്‍ എന്ന പോലെ, മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ഒരു ന്യൂക്ലിയര്‍ ഫുട്‌ബോള്‍ സൂക്ഷിക്കുന്നതായി ദ ഇന്‍ഡിപെന്റന്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതില്‍ നിന്നാണ് പുതിയ ബ്രീഫ്‌കെയ്‌സ് സൈന്യമുണ്ടാക്കിയത് എന്ന് കരുതപ്പെടുന്നു. എന്നാല്‍ പെന്റഗണ്‍ വൃത്തങ്ങള്‍ ഇക്കാര്യത്തില്‍ ഒന്നും മിണ്ടിയിട്ടില്ല.

TAGS :

Next Story