Quantcast

ഇസ്‌ലാമിക പണ്ഡിതന്‍ കെ.സി മുഹമ്മദ് മൗലവി നിര്യാതനായി

കെഎൻഎം മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ്, കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന നിർവാഹക സമിതി അംഗം, കെഎൻഎം സംസ്ഥാന കൗൺസിലർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    17 Sept 2024 2:40 PM IST

Islamic scholar and Mujahid leader KC Muhammad Maulavi passed away, KNM,
X

മലപ്പുറം: ഇസ്‌ലാമിക പണ്ഡിതനും മുജാഹിദ് നേതാവുമായിരുന്ന കെ.സി മുഹമ്മദ് മൗലവി നിര്യാതനായി. 82 വയസായിരുന്നു. കെഎൻഎം മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ്, കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന നിർവാഹക സമിതി അംഗം, കെഎൻഎം സംസ്ഥാന കൗൺസിലർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

പനമ്പാട് എയുപി സ്കൂളിൽ അറബി അധ്യാപകനായിരുന്നു. കേരളത്തിലെ നിരവധി പള്ളികളിൽ ഖത്തീബായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരിച്ചകം സലഫി മസ്ജിദ്, നൂറുൽ ഹുദാ മദ്രസ്സ എന്നിവയുടെ പ്രസിഡൻ്റായിരുന്നു. സകാത്ത് ഒരു പഠനം, സ്ത്രീ സ്വാതന്ത്ര്യം ഇസ്‌ലാമിൽ, ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ രചിച്ചുണ്ട് .

ഭാര്യമാർ: നഫീസ എന്ന കുഞ്ഞിമോൾ, ജമീല ടീച്ചർ. മക്കൾ: അബ്ദുസ്സലാം(എറണാകുളം), മുഹമ്മദ് നജീബ്(യുഎഇ), ബുഷ്റ, നസീമ, നസീബ്(മലേഷ്യ), നാജിയ(ദുബൈ), റസീല (കെ ആന്‍ഡ് എം സ്കൂൾ അയിലക്കാട്). മരുമക്കൾ: അഹ്മദ് (പുറങ്ങ്), സജ്നി( ദാറുൽ ഉലും സ്കൂൾ പുല്ലേപ്പടി, എറണാകുളം), നാസർ ഖാലിദ് (പാലപ്പെട്ടി), സലാഹുദ്ദീന്‍ (ദുബൈ), നബീല ( സീഡ് സ്കൂൾ മാറഞ്ചേരി), സമീഹ, ഫൈസൽ ഖാലിദ് (ദുബൈ), റഫീഖ് (പ്രിൻസിപ്പല്‍, എംഇഎസ് ഹയർ സെക്കന്‍ഡറി സ്കൂൾ, എറിയാട്).

ഖബറടക്കം ഇന്ന് വൈകീട്ട് നാലു മണിക്ക് കോടഞ്ചേരി ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ.

Summary: Islamic scholar KC Muhammad Maulavi passes away

TAGS :

Next Story