Quantcast

പെരുമ്പുള്ളി പാത്തുട്ടി അന്തരിച്ചു

മീഡിയവണ്‍ മാനേജിങ് ഡയറക്ടര്‍ ഡോ. യാസീന്‍ അഷ്‌റഫിൻ്റെ മാതാവാണ്

MediaOne Logo

Web Desk

  • Updated:

    2026-03-03 06:34:23.0

Published:

3 March 2026 10:55 AM IST

obituary Perumbulli Pathutti
X

മലപ്പുറം: പെരിന്തല്‍മണ്ണ വലിയങ്ങാടി സ്വദേശി പെരുമ്പുള്ളി പാത്തുട്ടി (104) അന്തരിച്ചു. ചന്ദ്രിക മുന്‍ പത്രാധിപ സമിതിയംഗം പരേതനായ കല്ലിങ്ങല്‍ അബ്ദുവാണ് ഭര്‍ത്താവ്. പെരിന്തല്‍മണ്ണയിലെ പരേതനായ പെരുമ്പുള്ളി കുഞ്ഞി മമ്മുവിന്റെ മകളാണ്. മീഡിയവണ്‍ മാനേജിങ് ഡയറക്ടര്‍ ഡോ. യാസീന്‍ അഷ്‌റഫിന്റെ മാതാവാണ്. മൃതദേഹം മകന്‍ മുഹമ്മദ് അയ്യൂബിന്റെ പെരിന്തല്‍മണ്ണയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. ഖബറടക്കം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് പെരിന്തല്‍മണ്ണ വലിയങ്ങാടി ജുമാ മസ്ജിദില്‍.

മക്കള്‍: ആയിഷ, ഫാത്തിമ, ഡോ. അഹമ്മദ് അന്‍വര്‍, യഹിയ ഹാറൂണ്‍ (റിട്ട. ലൈബ്രേറിയന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), പ്രഫസര്‍ യാസീന്‍ അഷ്‌റഫ് (മീഡിയവണ്‍ മാനേജിങ് ഡയറക്ടര്‍, റിട്ട. പ്രഫസര്‍ ഫാറൂഖ് കോളജ്, കോഴിക്കോട്), റിട്ട. പ്രഫസര്‍ ആമിന (എംഇഎസ് കല്ലടി കോളജ്, മണ്ണാര്‍ക്കാട്), റിട്ട. പ്രഫസര്‍ മുഹമ്മദ് അയ്യൂബ് (പിടിഎം ഗവ. കോളേജ്, പെരിന്തല്‍മണ്ണ), ഖൈറുന്നീസ, മുസ്തഫ അസ്‌ലം (റിട്ട. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റാഫ്).

മരുമക്കള്‍: പരേതനായ കണ്ണംതൊടി ഹംസ (പൂപ്പലം), നഫീസ പെരുമ്പുള്ളി (പെരിന്തല്‍മണ്ണ), ആയിഷാബി മേലേടത്ത് (ഒലിപ്പുഴ), മുഹ്‌സിന കോല്‍ത്തൊടി (ഉച്ചാരക്കടവ്), പരേതനായ മുഹമ്മദ് കുഞ്ഞി നാലിന്റെകത്ത് (വണ്ടൂര്‍), ബേബി സഫീന തേവരഴികത്ത് (കൊല്ലം, റിട്ട. പ്രധാനാധ്യാപിക, ഗവ. ഗേള്‍സ് സ്‌കൂള്‍, പെരിന്തല്‍മണ്ണ), ജീന (എടവനക്കാട്).

TAGS :

Next Story