Quantcast

ഒരിക്കല്‍ കൂടി ഉറപ്പിക്കുന്നു; ഒളിംപിക്സ് ഫുട്ബോളില്‍ 'ഒരേയൊരു രാജാവ്' ബ്രസീല്‍ തന്നെ, ഫൈനലില്‍ സ്പെയിനിനെ തകര്‍ത്തു

തുടർച്ചയായ രണ്ടാം തവണയാണ് ബ്രസീൽ ഒളിംപിക്‌സ് ഫുട്‌ബോളിൽ സ്വർണം നേടുന്നത്.

MediaOne Logo

Web Desk

  • Published:

    7 Aug 2021 7:56 PM IST

ഒരിക്കല്‍ കൂടി ഉറപ്പിക്കുന്നു;  ഒളിംപിക്സ് ഫുട്ബോളില്‍ ഒരേയൊരു രാജാവ് ബ്രസീല്‍ തന്നെ, ഫൈനലില്‍ സ്പെയിനിനെ തകര്‍ത്തു
X

ടോക്യോ ഒളിംപിക്‌സ് പുരുഷ ഫുട്‌ബോളിൽ ബ്രസീലിന് സ്വർണം. ഫൈനലിൽ സ്‌പെയിനിനെ ഒന്നിനെതിരേ രണ്ട് ഗോളിന് തോൽപ്പിച്ചാണ് ബ്രസീൽ സ്വർണം നേടിയത്. തുടർച്ചയായ രണ്ടാം തവണയാണ് ബ്രസീൽ ഒളിംപിക്‌സ് ഫുട്‌ബോളിൽ സ്വർണം നേടുന്നത്. മത്സരത്തിന്റെ ആദ്യ പകുതിയുടെ അധിക സമയത്തിൽ ബ്രസീലിന് വേണ്ടി കുൻഹ മതേസാണ് വല കുലുക്കിയത്. 61-ാം മിനിറ്റിൽ ഒയരസബാലിലൂടെ സ്‌പെയിൻ സമനില പിടിച്ചു. 90 മിനിറ്റിൽ ഇരുടീമും സമനില പാലിച്ചതോടെ അധിക സമയത്തിലേക്ക് നീണ്ടു.

നീണ്ട മത്സരത്തിൽ 108-ാം മിനിറ്റിൽ ബ്രസീൽ മാൽകോമിലൂടെ രണ്ടാം ഗോളും നേടിയതോടെ ഒളിംപിക്‌സ് ഫുട്‌ബോളിൽ ഒരിക്കൽ കൂടി ബ്രസീൽ ദേശീയഗാനം ഉയർന്നു.

TAGS :

Next Story