Quantcast

ഏറ്റവും സുരക്ഷിതമായ അഞ്ച് വിമാന കമ്പനികളില്‍ ‘ഒമാൻ എയറും’

മുൻപ് ഉണ്ടായിട്ടുള്ള അപകടങ്ങൾ, വിമാനങ്ങളുടെ ശരാശരി പഴക്കം, സർക്കാറുകളുടെയും വ്യോമയാന ഏജൻസികളുടെയും പതിവ് പരിശോധന തുടങ്ങിയവ കണക്കിലെടുത്താണ് റാങ്കിങ് തയറാക്കുന്നത്.

MediaOne Logo

Web Desk

  • Published:

    26 Sept 2018 1:59 AM IST

ഏറ്റവും സുരക്ഷിതമായ അഞ്ച് വിമാന കമ്പനികളില്‍ ‘ഒമാൻ എയറും’
X

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ അഞ്ച് വിമാന കമ്പനികളുടെ ഈ വർഷത്തെ പട്ടികയിൽ ഒമാൻ എയറും. കാനഡയിൽ നിന്നുള്ള എഡ്മൺടൺ ഗസറ്റും, എയർലൈൻസ് റേറ്റിങ്സ് വെബ്സൈറ്റും തയാറാക്കിയ പട്ടികയിലാണ് ഒമാൻ എയർ മുൻ നിരയിലെത്തിയത്. 409 വിമാന കമ്പനികളെ അവലോകനം ചെയ്ത് തയാറാക്കിയ പട്ടികയിൽ ഒമാൻ എയറിന് മൂന്നാം സ്ഥാനമാണ് ഉള്ളത്.

ആദ്യ അഞ്ച് സ്ഥാനങ്ങളിൽ അറബ് മേഖലയിൽ നിന്ന് മറ്റൊരു വിമാന കമ്പനിയുമില്ല. മുൻപ് ഉണ്ടായിട്ടുള്ള അപകടങ്ങൾ, വിമാനങ്ങളുടെ ശരാശരി പഴക്കം, സർക്കാറുകളുടെയും വ്യോമയാന ഏജൻസികളുടെയും പതിവ് പരിശോധന തുടങ്ങിയവ കണക്കിലെടുത്താണ് റാങ്കിങ് തയറാക്കിയിട്ടുള്ളത്.

TAGS :

Next Story