Quantcast

ഒമാന്റെ പ്രഥമ മിനറൽ റെയിൽവേ പദ്ധതി യാഥാർഥ്യത്തിലേക്ക്

MediaOne Logo

Web Desk

  • Published:

    19 Dec 2018 11:15 PM IST

ഒമാന്റെ പ്രഥമ മിനറൽ റെയിൽവേ പദ്ധതി യാഥാർഥ്യത്തിലേക്ക്
X

ഒമാന്റെ പ്രഥമ മിനറൽ റെയിൽവേ പദ്ധതി യാഥാർഥ്യത്തിലേക്ക് അടുക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി നടപടി ക്രമങ്ങൾ പൂർത്തീകരിച്ചതായി അസ്യദ് ഗ്രൂപ്പ് മേധാവി നബീൽ അൽ ബിമാനി പറഞ്ഞു.

പദ്ധതിയുെടെ സാമ്പത്തിക മൂല്യം ഉയർന്നതും മികച്ചതുമായിരിക്കുമെന്ന് പഠനത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാ ലൈസൻസുകളും പ്രോജക്ട് സ്കെച്ചുകളും അതത് അധികൃതരുമായി ബന്ധപ്പെട്ട് പൂർത്തീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അൽ വുസ്ത ഗവർണറേറ്റിലാണ് റെയിൽ പദ്ധതി. 20ലേറെ കമ്പനികൾ പദ്ധതിയിൽ നിക്ഷേപം നടത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് നബീൽ അൽ ബിമാനി വ്യക്തമാക്കി. യോജിച്ച നിക്ഷേപകരെ കണ്ടെത്തിയാൽ പദ്ധതി ആരംഭിക്കും. ലോഹ ഉൽപാദന സ്ഥലങ്ങളെ കയറ്റുമതി കേന്ദ്രവുമായി ബന്ധിപ്പിക്കുന്നതിന് സർക്കാർ, സ്വകാര്യ മേഖല പങ്കാളിത്തത്തിലാണ് മിനറൽ റെയിൽവേ പദ്ധതി നടപ്പാക്കുന്നത്.

TAGS :

Next Story