Quantcast

ദേശീയ തൊഴിൽ നിയമന കേന്ദ്രം സ്ഥാപിക്കാൻ ഒമാൻ

രാജ്യത്തെ വിവിധ മേഖലകളിലെ തൊഴിലവസരങ്ങളും ഒഴിവുകളിലെ നിയമനങ്ങളും അറിയുന്നതിനുള്ള സംവിധാനവും ഒരുക്കും

MediaOne Logo

Web Desk

  • Published:

    2 Jan 2019 11:16 PM IST

ദേശീയ തൊഴിൽ നിയമന കേന്ദ്രം സ്ഥാപിക്കാൻ ഒമാൻ
X

രാജ്യത്ത് ദേശീയ തൊഴിൽ നിയമന കേന്ദ്രം സ്ഥാപിക്കാൻ ഒമാൻ മന്ത്രിസഭയുടെ അനുമതി. സർക്കാർ, സ്വകാര്യ മേഖലകളിലെ തൊഴിലവസരങ്ങളിലേക്ക് നിയമനം നടത്തുന്ന ഏകീകൃത കേന്ദ്രമായിരിക്കും ഇത്. കേന്ദ്രവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഫെബ്രുവരി അവസാനിക്കുന്നതിന് മുമ്പ് പൂർത്തീകരിക്കും.

ബുധനാഴ്ച നടന്ന മന്ത്രിസഭ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. രാജ്യത്തെ വിവിധ മേഖലകളിലെ തൊഴിലവസരങ്ങളും ഒഴിവുകളിലെ നിയമനങ്ങളും അറിയുന്നതിനുള്ള സംവിധാനവും ഒരുക്കും. തൻഫീദിന്‍റെ ഇംപ്ലിമെന്‍റേഷന്‍, സപ്പോർട്ട് ഫോളോഅപ് യൂനിറ്റിന്‍റെ നിർദേശ പ്രകാരം തൊഴിൽ നിയമനം ഏകീകരിക്കുക എന്നതാണ് ദേശീയ തൊഴിൽ കേന്ദ്രത്തിന്‍റെ ലക്ഷ്യം. തൊഴിലന്വേഷകർക്കുള്ള ഏകജാലകമായി കേന്ദ്രം പ്രവർത്തിക്കും. ഒമാനിലെ തൊഴിലവസരങ്ങളും അതിലേക്ക് ആവശ്യമായ ജീവനക്കാരുടെ നിയമനവും കാര്യക്ഷമമായി ഏകോപിപ്പിക്കും. തൊഴിലുടമകൾക്കും തൊഴിലന്വേഷകർക്കും പിന്തുണ നൽകിക്കൊണ്ട് ഇരു കൂട്ടർക്കുമിടയിൽ സഹായം നൽകുന്ന ഏജൻസിയായാണ് കേന്ദ്രം പ്രവർത്തിക്കുക. ഒമാനികൾക്ക് കൂടുതൽ തൊഴിലവസരം ഒരുക്കുന്നതിനുള്ള സർക്കാറിന്‍റെ നിരന്തര പരിശ്രമങ്ങളും പദ്ധതികളും മന്ത്രിസഭ അവലോകനം ചെയ്തു.

TAGS :

Next Story