ഒമാനില്‍ ‘ശ്രീലങ്കന്‍ ഡിലെെറ്റ്സു’മായി ലുലു

ഒമാനിലെ ലുലു ഹൈപ്പർ മാർക്കറ്റ്കളിൽ ശ്രീലങ്കൻ ഉൽപന്നങ്ങളുടെ പ്രദർശനമായ 'ശ്രീലങ്കൻ ഡിലൈറ്റ്സി'ന് തുടക്കമായി. ശ്രീലങ്കൻ എംബസിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ തനത് ശ്രീലങ്കൻ ഉൽപന്നങ്ങളാണ് അണിനിരത്തിയിട്ടുള്ളത്.
ഒമാനിലെ ശ്രീലങ്കൻ അംബാസഡർ എം.കെ പത്മനാഥൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. ലുലു മാനേജ്മെൻറ് പ്രതിനിധികൾ അടക്കമുള്ളവർ സംബന്ധിച്ചു. മികച്ച നിലവാരത്തിലുള്ള പഴങ്ങളും പച്ചക്കറികളുമടക്കമുള്ളവ ആകർഷകമായ വിലയിൽ പ്രൊമോഷൻ കാലയളവിൽ ലഭിക്കും. ശ്രീലങ്കയുടെ തനത് രുചിയും മധുര പലഹാരങ്ങളുമടക്കമുള്ളവ ആസ്വദിക്കാനും അവസരമുണ്ടാകും.
ശ്രീലങ്കയുടെ സാംസ്കാരികവും പരമ്പരാഗതവുമായ മൂല്ല്യങ്ങളും രുചിയുടെ പൈതൃകവും പരിചയപ്പെടുത്തുന്നതാകും പ്രദർശനമെന്ന് ലുലു ഗ്രൂപ്പ് ഒമാൻ, ഇന്ത്യ, ശ്രീലങ്ക ഡയറക്ടർ എ.വി അനന്ത് പറഞ്ഞു. ഒമാനിലെ ലുലു ഹൈപ്പർ മാർക്കറ്റ്കളിൽ നടന്നുവരുന്ന പ്രദർശനം ഇൗ മാസം 16ന് സമാപിക്കും.
Adjust Story Font
16

