Quantcast

ബിനാമി കച്ചവടക്കാരെ പിടിക്കാന്‍ ഒമാന്‍

MediaOne Logo

Web Desk

  • Published:

    12 Feb 2019 2:36 AM IST

ബിനാമി കച്ചവടക്കാരെ പിടിക്കാന്‍ ഒമാന്‍
X

ബിനാമി കച്ചവടക്കാർക്കെതിരായ നടപടി കർക്കശമാക്കാൻ ഒമാൻ വ്യവസായ-വാണിജ്യ വകുപ്പ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക നിയമനിർമാണമടക്കം പരിഗണനയിലാണ്. ഒമാനി പൗരന്റെ പേരും ലൈസൻസും ഉപയോഗിച്ച് വിദേശികൾ നടത്തുന്ന കച്ചവട സ്ഥാപനങ്ങളാണ് നിയമത്തിന്റെ പരിധിയിൽ വരുന്നത്.

ലൈസൻസ് ഉടമ സ്വദേശിയായതിനാൽ സർക്കാരിന്റെ ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്ല്യങ്ങളെല്ലാം ഇവക്കും ലഭിക്കുമെന്നതാണ് ഇത് ആകർഷകമാകാൻ കാരണം. സ്വദേശികൾ തങ്ങളുടെ വാണിജ്യ രജിസ്ട്രേഷനും ലൈസൻസും ഒരു തുക നിശ്ചയിച്ച് വിദേശി തൊഴിലാളിക്ക് ഉപയോഗിക്കാൻ അനുമതി നൽകുകയാണ് ചെയ്യുന്നതെന്ന് മന്ത്രാലയം വക്താവ് പറഞ്ഞു.

വിദേശ നിക്ഷേപകൻ മറ്റൊരു വിദേശ തൊഴിലാളിയെ തന്റെ പേരിൽ പ്രവർത്തിക്കാൻ അനുമതി നൽകുന്നതും ബിനാമി കച്ചവടത്തിന്റെ പരിധിയിൽ ഉൾപ്പെടും. ബിനാമി കച്ചവടം നടത്തുന്ന വിദേശികൾ തങ്ങളുടെ സ്വന്തം രാജ്യക്കാരെയാകും ജോലിക്കായി വെക്കുക. ഇത് സ്വദേശികളുടെ തൊഴിലവസരങ്ങൾ കുറയാൻ കാരണമാകും. ഇത് സ്വദേശിവത്കരണ നയങ്ങളെ പ്രതികൂലമായി ബാധിക്കും.

രാജ്യത്തിെൻറ വളർച്ചയെയും വളർച്ചാ സൂചികകളെയും ബാധിക്കുന്നതിന് ഒപ്പം സ്വദേശികൾക്ക്, പ്രത്യേകിച്ച് ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്ക് നീതിയുക്തമല്ലാത്ത മത്സരാന്തരീക്ഷം സൃഷ്ടിക്കുന്നതും മുൻ നിർത്തിയാണ് പുതിയ നിയമ നിർമാണം ആലോചിക്കുന്നതെന്ന് വ്യവസായ വാണിജ്യ മന്ത്രാലയം അറിയിച്ചു.

TAGS :

Next Story