Quantcast

എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പാലന വികാസ് സ്കോളർഷിപ്പ്; ചെയ്യേണ്ടത് ഇത്രമാത്രം

എസ് എസ് എൽ സി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് മാനസികവും സാമ്പത്തികവുമായ പിന്തുണയൊരുക്കി പാലന ന്യൂറോ സിങ്ക്

MediaOne Logo

  • Published:

    4 Feb 2021 10:52 AM GMT

എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പാലന വികാസ് സ്കോളർഷിപ്പ്; ചെയ്യേണ്ടത് ഇത്രമാത്രം
X

ഇത്തവണ എസ്.എസ്.എൽ.സി.പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായി പാലന വികാസ് സ്കോളർഷിപ്പ് ഏര്‍പ്പെടുത്തി പാലന ന്യൂറോസിങ്ക്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ്. 10000 രൂപയാണ് സ്കോളര്‍ഷിപ്പ് തുക.

എസ്.എസ്.എൽ.സി പരീക്ഷ, വിദ്യാർത്ഥികളുടെ ഭാവിയെ നിശ്ചയിക്കുന്ന പ്രധാന കടമ്പയാണ്. കോവിഡ്-19 മൂലം പ്രയാസം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാനസികവും സാമ്പത്തികവുമായ പിന്തുണയൊരുക്കുകയാണ് പാലന വികാസ് സ്കോളർഷിപ്പ് പദ്ധതികൊണ്ട് പാലന ന്യൂറോ സിങ്ക് ലക്ഷ്യം വെക്കുന്നത്.

പാലനയുടെ വികാസ് ന്യൂറോസിങ്ക് വേവ് 90 ദിവസം പരിശീലിച്ച എസ്.എസ്.എൽ.സി വിദ്യാർഥികൾക്കിടയിൽ നിന്നും, തെരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.

നിബന്ധനകൾ:

  • പാലന ന്യൂറോസിങ്ക് വികാസ് ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്കാണ് പദ്ധതി.

  • മികച്ച ഹെഡ്സെറ്റ് ഉപയോഗിച്ച് ശബ്ദം 50% ത്തില്‍ താഴെയായി വേണം ഉപയോഗിക്കാൻ.

  • പാലന ന്യൂറോ സിങ്ക് ആപ്പിൽ നിർദേശിച്ചിരിക്കുന്ന നിബന്ധനകൾ എല്ലാം കൃത്യമായി പാലിക്കണം.

  • ന്യൂറോ സിങ്ക് വികാസ് 90 ദിവസം ഉപയോഗിച്ചതിന് ശേഷം എസ്.എസ്.എൽ.സി പരീക്ഷക്ക് ലഭിച്ച ഗ്രേഡ്, ന്യൂറോ സിങ്ക് ഉപയോഗത്തിന്‍റെ സ്റ്റാറ്റിസ്റ്റിക്സ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കി 8593885886 എന്ന നമ്പറിലേക്ക് വാട്ട്സപ്പ് Or info@neurosync.in mail ചെയ്യുക.

  • സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് എങ്കിലും അർഹരായവരുടെ അപേക്ഷയനുസരിച്ച് കൂടുതൽ പേരെയും സ്കോളര്‍ഷിപ്പിനായി പരിഗണിക്കുന്നതാണ്.

  • 2021 - ൽ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കാണ് അർഹത.

എന്താണ് പാലന ന്യൂറോസിങ്ക്?

ഇതൊരു മൊബൈല്‍ ആപ്ലിക്കേഷനാണ്. മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കുന്ന ഒരു മൊബൈല്‍ ആപ്പ്. നിങ്ങള്‍ സംരംഭകരോ പ്രൊഫഷണലുകളോ വിദ്യാര്‍ത്ഥികളോ ഗര്‍ഭിണികളോ ആരുമാവട്ടെ- ഉറക്കക്കുറവ്, മാനസിക പിരിമുറുക്കം, ലൈംഗിക അസംതൃപ്തി തുടങ്ങി നിങ്ങളെ അസ്വസ്ഥമാക്കുന്ന പ്രശ്നങ്ങള്‍ എന്തുമായിക്കൊള്ളട്ടെ - അതിനെല്ലാമുള്ള വ്യത്യസ്തവും ലളിതവുമായ ഒരു പരിഹാര മാര്‍ഗമാണ് ഈ ആപ്ലിക്കേഷന്‍. ബാംഗ്ലൂര്‍ ആസ്ഥാനമായ, മലയാളി സംരംഭകര്‍ നേതൃത്വം നല്‍കുന്ന പാലന വെല്‍നെസ് പ്രൊവൈഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ ഈ ആപ്പിന് പിന്നില്‍.

പ്രത്യേകം രൂപകല്‍പ്പന ചെയ്ത ശബ്ദവീചികളിലൂടെ മനുഷ്യന്‍റെ ന്യൂറല്‍ പാത്ത് വേയെ സ്വാധീനിച്ചാണ് ഈ ആപ്പ് വ്യക്തികളില്‍ മാറ്റമുണ്ടാക്കുന്നത്. പാലന ന്യൂറോസിങ്ക് വികാസ് അടക്കം ഏഴു വിഭാഗങ്ങളായാണ് പാലന ന്യൂറോസിങ്കിന്‍റെ സേവനം.

ഏതൊക്കെയാണ് പാലന ന്യൂറോസിങ്കിന്‍റെ ഏഴു വിഭാഗങ്ങള്‍:

  1. വികാസ്: ശ്രദ്ധ, ഓര്‍മശക്തി, ഏകാഗ്രത എന്നിവ വര്‍ധിപ്പിക്കുന്നതിന് വികാസ് സഹായിക്കും. പ്രവര്‍ത്തനമേഖലയില്‍ ശ്രദ്ധ പുലര്‍ത്താനാവുന്നില്ല എന്ന വിഷമത്തില്‍ കഴിയുന്നവര്‍ക്ക് ഏറെ ഫലപ്രദം.

  2. ആനന്ദ: മാനസിക പിരിമുറുക്കങ്ങളില്‍ നിന്നും സമ്മര്‍ദ്ദങ്ങളില്‍ നിന്നും മുക്തരാകാന്‍ സഹായിക്കുന്നു.

  3. ശയന: ഉറക്കക്കുറവ് അനുഭവിക്കുന്നവര്‍ക്ക് ഏറെ പ്രയോജനപ്രദമാണിത്. ഗാഢനിദ്ര ആഗ്രഹിക്കുന്നവര്‍ക്ക് ശയന ഏറെ ഗുണം ചെയ്യും

  4. അമൃത്: ഗര്‍ഭിണികള്‍ക്ക് ഏറെ പ്രയോജനകരം. അവരുടെ മാനസികോല്ലാസത്തിനും ഗര്‍ഭകാലം ആസ്വാദ്യകരമാക്കാനും അമൃത് സഹായിക്കുന്നു.

  5. സെക്‌സലന്‍സ്: പങ്കാളിയോടുള്ള ലൈംഗിക അടുപ്പം സൃഷ്ടിക്കാനും സെക്‌സിന്‍റെ യഥാര്‍ത്ഥ ആനന്ദം ആസ്വദിക്കുന്നതിനും സഹായകരമാകുന്നു.

  6. സമൃദ്ധി: സമ്പദ് സമൃദ്ധിയോടെ ജീവിതം അര്‍ത്ഥപൂര്‍ണമാക്കാന്‍ സഹായിക്കുകയാണ് സമൃദ്ധിയുടെ ലക്ഷ്യം.

  7. പ്രഭാവ്: വ്യക്തിയുടെ എനര്‍ജി ലെവല്‍ സ്ഥിരപ്പെടുത്തുകയും അതിലൂടെ പുതിയ ഉണര്‍വ് ലഭ്യമാക്കുകയും ചെയ്യുകയാണിതിലൂടെ.

പാലന ന്യൂറോസിങ്ക് ഉപയോഗിക്കേണ്ടത് എങ്ങനെ?

  • വ്യക്തികള്‍ക്കനുസരിച്ച് 21 മുതല്‍ 182 ദിവസം വരെയാണ് ഇത് ഉപയോഗിക്കേണ്ടത്.

  • കേള്‍ക്കാന്‍ ഹെഡ് ഫോണോ‍ ഇയര്‍ഫോണോ നിര്‍ബന്ധമായി ഉപയോഗിക്കണം.

  • കഴിയുന്നതും അതിരാവിലെയാകുന്നതാണ് നല്ലത്.

  • വായിക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ വാഹനം ഓടിക്കുമ്പോഴോ ഉപയോഗിക്കരുത്.

  • ഇതിന് വേണ്ടി മാത്രം സമയം മാറ്റിവെക്കേണ്ടതാണ്.

  • ദിവസത്തില്‍ ഒരു തവണ മാത്രമേ ഈ ആപ്പ് ഉപയോഗിക്കാന്‍ പാടുള്ളൂ.

  • ഒരു ദിവസം എന്തെങ്കിലും കാരണം കൊണ്ട് ഇടയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വന്നാല്‍ തുടര്‍ന്ന് അതേ ദിവസം കേള്‍ക്കരുത്.

പരമ്പരാഗത വിജ്ഞാനവും ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയും ഉപയോഗിച്ച് അനേക വർഷത്തെ പരീക്ഷണ നിരീക്ഷണ ഫലമായാണ് പാലന ന്യൂറോസിങ്ക് രൂപപ്പെടുത്തിയിട്ടുള്ളത്. ഇതിനകം തന്നെ പാലന ന്യൂറോസിങ്കിന് വലിയ രീതിയിൽ പൊതു സ്വീകാര്യത ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. കോവിഡ് മഹാമാരി വരുത്തിവച്ച മാനസിക, സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറാനുള്ള ഏറ്റവും ഫലപ്രദമായ ഉപാധി ആയാണ് മാനസിക ആരോഗ്യ പ്രവർത്തകർ പാലന ന്യൂറോ സിങ്കിനെ കാണുന്നത്. മനുഷ്യ ജീവിതത്തിൽ വന്നുചേരുന്ന സങ്കീർണമായ മാനസിക പ്രയാസങ്ങളിൽ നിന്നും സാന്ത്വനമേകി ആനന്ദകരമായ ജീവിതം പ്രദാനം ചെയ്യാൻ പാലന ന്യൂറോസിങ്കിന് കഴിയുമെന്ന് സി. ഇ. ഒ ബിജു ശിവാനന്ദ് വ്യക്തമാക്കുന്നു.

വിവരങ്ങള്‍ക്ക്:

ഇ മെയില്‍‍: info@neurosync.in

ഫോണ്‍: +91 8593 885 886

വെബ്‌സൈറ്റ്: neurosync.in

TAGS :

Next Story