ഇന്ധന വില വീണ്ടും കൂട്ടി
പെട്രോള്‍ വില 91 രൂപ 44 പൈസയുമായി ഉയർന്നു

ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഡീസല്‍ വില 86 രൂപ കടന്നു 86 രൂപ 2 പൈസയിലെത്തി. പെട്രോള്‍ വില 91 രൂപ 44 പൈസയുമായി ഉയർന്നു. തിരുവനന്തപുരത്ത് പെട്രോളിന് 93 രൂപക്ക് മുകളിലായി.
ഇന്നത്തെ ഇന്ധന വില-കേരളം:
പെട്രോള്‍
തിരുവനന്തപുരം: 93.08
കൊച്ചി: 91.44
കോഴിക്കോട്: 91.92
ഡീസല്‍
തിരുവനന്തപുരം: 87.59
കൊച്ചി: 86.02
കോഴിക്കോട്: 86.36
ഇന്നത്തെ ഇന്ധന വില-ഇന്ത്യ:
പെട്രോള്‍
ചെന്നൈ: 92.90
ഡൽഹി: 90.93
കൊല്‍ക്കത്ത: 91.12
ഡീസല്‍
ചെന്നൈ: 86.31
ദില്ലി: 81.32
കൊല്‍ക്കത്ത: 84.20
മുംബൈ: 88.40.
കഴിഞ്ഞ ആഴ്ചയാണ് രാജ്യത്ത് പെട്രോൾ വില 100 കടന്നത്. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ 101.59 രൂപയായിരുന്നു വില. പിന്നാലെ മധ്യപ്രദേശിലെ അനുപ്പൂരിൽ പെട്രോളിന് 101.34 രൂപയും ഡീസലിന് 91.81 രൂപയുമായി ഉയർന്നിരുന്നു. കഴിഞ്ഞ നവംബർ 19 മുതലാണ് എണ്ണ വിതരണ കമ്പനികൾ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വർധിപ്പിക്കാൻ തുടങ്ങിയത്.
Adjust Story Font
16

