കണ്ണൻ ഗോപിനാഥൻ മുതൽ സഞ്ജീവ് ഭട്ട് വരെ | AjimShow | Kannan Gopinathan | Sanjiv Bhatt
കണ്ണൻ ഗോപിനാഥൻ രാജിവെക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് സമാനമായ കാരണം പ്രഖ്യാപിച്ച് രാജിവെച്ച മറ്റൊരു ഐ.എ.എസ് ഉദ്യോഗസ്ഥനാണ് കശ്മീരുകാരനായ ഷാ ഫൈസൽ. സ്വന്തമായി പാർട്ടി പ്രഖ്യാപിച്ച് രംഗത്തെത്തിയ ഫൈസൽ കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിച്ച് കിട്ടാൻ സുപ്രീം കോടതിയിലുമെത്തി. ഒന്നര വർഷമേ ഷാ ഫൈസലിന്റെ പാർട്ടിക്ക് ആയുസുണ്ടായുള്ളു.പാർട്ടി പിരിച്ച് വിട്ട അദ്ദേഹം സുപ്രീം കോടതിയിയിലെ കേസും പിൻവലിച്ചു. രണ്ട് വർഷത്തിന് ശേഷം അദ്ദേഹത്തെ മോദി സർക്കാർ ഐ.എ.എസിൽ തിരിച്ചെടുത്തു. | AjimShow
Next Story
Adjust Story Font
16
