സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത;രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. കാസർകോട്,കണ്ണൂർ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
അപകടകരമായ നിലയിൽ ജലനിരപ്പ് ഉയരുന്നതിനാൽ സംസ്ഥാനത്തെ വിവിധ ഡാമുകളിൽ നേരത്തെ പ്രഖ്യാപിച്ച റെഡ് അലർട്ട് തുടരും. കനത്ത മഴയെ തുടർന്ന് കേരളതീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
എറണാംകുളം ചെല്ലാനത്ത് കഴിഞ്ഞ ദിവസം കടലിൽ കാണാതായ വള്ളം കണ്ടെത്തി. വള്ളത്തിൽ ഉണ്ടായിരുന്ന അഞ്ചു പേരെയും സുരക്ഷിതമായി കരയിൽ എത്തിച്ചു. ഇന്നലെ പുലർച്ചെ നാലുമണിക്ക് ചെല്ലാനത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം തിരിച്ചെത്തതിനെ തുടർന്ന് കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കടലിൽ നിന്നും വള്ളം കണ്ടെത്തിയത്. എൻജിൻ തകരാറിലായതിനെ തുടർന്ന് വള്ളം കടലിൽ കുടുങ്ങുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന എറണാകുളം കണ്ടക്കടവ് സ്വദേശികളായ അഞ്ചു പേരെയും റെസ്ക്യൂ ടീം രക്ഷിച്ച് രാത്രി 11 മണിയോടെ ഫോർട്ട് കൊച്ചിയിൽ എത്തിച്ചു.
Adjust Story Font
16

