Quantcast

യു.എ.ഇയിൽ കോർപറേറ്റ്​ നികുതി രജിസ്​ട്രേഷൻ നാളെ മുതൽ

ജൂൺ ഒന്നുമുതൽ വാർഷിക ലാഭവിഹിതത്തി​ന്റെ ഒമ്പതു ശതമാനം നികുതിയായി ഈടാക്കാനുള്ള തീരുമാനത്തി​ന്റെ ഭാഗമായാണ് നടപടി.

MediaOne Logo

Web Desk

  • Updated:

    2023-05-14 18:12:18.0

Published:

14 May 2023 5:46 PM GMT

യു.എ.ഇയിൽ കോർപറേറ്റ്​ നികുതി രജിസ്​ട്രേഷൻ നാളെ മുതൽ
X

യു.എ.ഇയിൽ കോർപറേറ്റ്​ നികുതി രജിസ്​ട്രേഷൻ നാളെ മുതൽ. ജൂൺ ഒന്നുമുതൽ വാർഷിക ലാഭവിഹിതത്തി​ന്റെ ഒമ്പതു ശതമാനം നികുതിയായി ഈടാക്കാനുള്ള തീരുമാനത്തി​ന്റെ ഭാഗമായാണ് നടപടി. നടപ്പു സാമ്പത്തിക വർഷത്തെ നികുതി ജൂൺ ഒന്നുമുതലാണ്​ അടച്ചു തുടങ്ങേണ്ടത്​. രജിസ്​ട്രേഷൻ പ്രക്രിയ ആരംഭിക്കുന്നതിനാൽ ടാക്​സ്​ രജിസ്​ട്രേഷൻ നമ്പർ ഉടൻ ലഭ്യമായി തുടങ്ങും. വാറ്റിനു പിന്നാലെയാണ്​ യു.എ.ഇയിൽ കോർപറേറ്റ്​ ടാക്​സ്​ വരുന്നത്​.

ചെറുകിട-ഇടത്തരം ബിസിനസ്​സംരംഭങ്ങൾക്ക്​ കോർപറേറ്റ്​ നികുതിയിൽ ഇളവ്​ അനുവദിച്ചിട്ടുണ്ട്​. മുന്നേ മുക്കാൽ ലക്ഷം ദിർഹം വരെയുള്ളലാഭത്തിന് നികുതി നൽകേണ്ടതില്ലെന്ന്​ നേരത്തെ ധനകാര്യ മന്ത്രാലയം വ്യക്​തമാക്കിയിരുന്നു. തൊഴിൽ, റിയൽ എസ്റ്റേറ്റ്, മറ്റ് നിക്ഷേപങ്ങൾ എന്നിവയിൽ നിന്നുള്ള വ്യക്തിഗത വരുമാനത്തിന് കോർപ്പറേറ്റ് നികുതി ബാധകമല്ല. ലൈസൻസുള്ളതോ അല്ലാത്തതോ ആയ ബിസിനസിൽ നിന്നോമറ്റ് വാണിജ്യ പ്രവർത്തനങ്ങളിൽ നിന്നോ അല്ലാതെ വ്യക്തികൾ സമ്പാദിക്കുന്ന മറ്റേതെങ്കിലും വരുമാനത്തിനോ നികുതിയുണ്ടാവില്ല.

ആഗോളതലത്തിലെമികച്ച രീതികൾ സംയോജിപ്പിക്കുന്നതിനായാണ്​ കോർപ്പറേറ്റ് നികുതി വ്യവസ്ഥ രൂപപ്പെടുത്തുന്നതെന്ന്​​ അധികൃതർ വ്യക്​തമാക്കി. അക്കൗണ്ടിങ്​ മാനദണ്ഡങ്ങൾക്ക്​ അനുസൃതമായി തയ്യാറാക്കിയ സാമ്പത്തിക സ്​റ്റേറ്റ്​മെന്‍റുകൾ പ്രകാരമുള്ള ലാഭവിഹിതത്തിനാണ്​ കോർപറേറ്റ് നികുതി അടക്കേണ്ടത്​. ബിസിനസുകൾക്കും വാണിജ്യ പ്രവർത്തനങ്ങൾക്കും ഒരുപോലെ നികുതി ബാധകമായിരിക്കും. മെയിൻ ലാൻഡിൽ നിന്ന് വാണിജ്യ ആനുകൂല്യങ്ങൾ നേടുന്ന ഫ്രീ സോണുകൾക്കുള്ളിലെ ബിസിനസുകൾക്കും 9 ശതമാനം നികുതി ബാധകമായിരിക്കും.

TAGS :

Next Story