Quantcast

ദുബൈയിൽ ഡ്രൈവറില്ലാ അബ്രകൾ പരീക്ഷണയാത്ര ആരംഭിച്ചു

ഡ്രൈവറില്ലാ കാറുകളുടെയും ഡെലിവറി വാഹനങ്ങളുടെയും പിന്നാലെയാണ്​ ദുബൈയുടെ ഈ വേറിട്ട നീക്കം.

MediaOne Logo

Web Desk

  • Published:

    14 May 2023 6:10 PM GMT

ദുബൈയിൽ ഡ്രൈവറില്ലാ അബ്രകൾ പരീക്ഷണയാത്ര ആരംഭിച്ചു
X

ദുബൈ നഗരത്തിൽ ഇനി ഡ്രൈവറില്ലാതെസഞ്ചരിക്കുന്ന ഇലക്​ട്രിക്​അബ്രകളും. എട്ട്​ പേർക്ക്​ സഞ്ചരിക്കാവുന്ന അബ്രകളുടെ പരീക്ഷണയോട്ടം ആരംഭിച്ചു. ഡ്രൈവറില്ലാ കാറുകളുടെയും ഡെലിവറി വാഹനങ്ങളുടെയും പിന്നാലെയാണ്​ ദുബൈയുടെ ഈ വേറിട്ട നീക്കം.

ദുബൈയിലെഏറ്റവും പരമ്പരാഗത ജല ഗതാഗത മാർഗങ്ങളിലൊന്നാണ്​അബ്രകൾ. ദുബൈ ക്രീക്കിൽ വിനോദ സഞ്ചാരികളെയും യാത്രക്കാരെയും ആകർഷിക്കുന്ന നിരക്ക്​​കുറഞ്ഞ ഗതാഗത മാർഗം കൂടിയാണിത്​. ആർ.ടി.എയുടെ അൽഗർഹൂദ് മറൈൻ മെയിന്‍റനൻസ് സെന്‍ററിൽ നിർമിച്ചതാണ്​​സ്വയംപ്രവർത്തിക്കുന്ന ഈ ഇലക്​ട്രിക്​അബ്രകൾ. പരമ്പരാഗത രീതിയിലും ഡിസൈനിലുമാണ്​ നിർമാണം.

അൽ ജദ്ദാഫിൽ നിന്ന്ദുബൈ ക്രീക്കിലെ ഫെസ്റ്റിവൽ സിറ്റി സ്റ്റേഷനിലേക്കാണ്​ഡ്രൈവറില്ലാ അബ്രയുടെ ആദ്യ പരീക്ഷണ യാത്ര നടന്നത്. . കാർബൺ പുറന്തള്ളലും അറ്റകുറ്റപ്പണി ചെലവും കുറക്കാവുന്ന രീതിയിലാണ്​ഓട്ടോണമസ് ഇലക്ട്രിക് അബ്രകളുടെ നിർമിതി. ഡീസൽഅബ്രകളിൽ നിന്ന്​വ്യത്യസ്തമായി ശബ്​ദ മലിനീകരണവും കുറവായിരിക്കും. പരമാവധി ഏഴ് നോട്ട് വേഗതയുള്ള രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ്​ ഡ്രൈവറില്ലാ അബ്രകളിൽസജ്ജമാക്കിയത്​. ഏഴ്മണിക്കൂർ പ്രവർത്തിക്കുന്ന നാല് ലിഥിയം ബാറ്ററികൾ ഘടിപ്പിച്ച സംവിധാനത്തിൽ ഓട്ടോണമസ്കൺട്രോൾ സിസ്റ്റവും ഒരുക്കിയിട്ടുണ്ട്​​. ഭാരം കുറയ്ക്കാൻ ഇ-അബ്രകളുടെ ബോഡിയിൽഫൈബർഗ്ലാസാണ്​ ഉപയോഗിച്ചത്​.

റഡാറുകളും ക്യാമറകളും ഘടിപ്പിച്ച സംവിധാനത്തിലെ വിവരങ്ങൾ അനുസരിച്ചാകും​അബ്രകൾ സഞ്ചരിക്കുക. തിരമാലയും കാറ്റുമുണ്ടെങ്കിലും ദിശമാറാതെ ​സഞ്ചരിക്കാൻ ഇതിന്​സാധിക്കും

TAGS :

Next Story