Quantcast

ദുബൈയിൽ നിന്നുള്ള വിമാനങ്ങൾ വൈകും; സാങ്കേതിക തകരാറെന്ന് അധികൃതർ

ദുബൈ വിമാനത്താവളം ടെർമിനൽ ഒന്നിലെ ചെക്ക് ഇൻ സംവിധാനത്തിലുണ്ടായ ചില സാങ്കേതിക തകരാറുകളാണ് കാരണം

MediaOne Logo

Web Desk

  • Published:

    18 March 2023 11:50 PM IST

dubai airport
X

ദുബൈയിൽ നിന്ന് പുറപ്പെടുന്ന ചില വിമാനങ്ങൾ ഇന്ന് അരമണിക്കൂറിലേറെ വൈകാൻ സാധ്യതയുണ്ടെന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മുന്നറിയിപ്പ്. ദുബൈ വിമാനത്താവളം ടെർമിനൽ ഒന്നിലെ ചെക്ക് ഇൻ സംവിധാനത്തിലുണ്ടായ ചില സാങ്കേതിക തകരാറുകളാണ് കാരണം. തകരാറ് പരിഹരിച്ചെങ്കിലും വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

TAGS :

Next Story