Quantcast

അബ്രഹാം കരാർ പിറന്നിട്ട് ​ മൂന്ന്​ വർഷം; യു.എ.ഇലെത്തിയത്​​ 10ലക്ഷം ഇസ്രയേലികൾ

മൂന്നു വർഷം മുമ്പ്​ ഒരു വിമാന സർവീസ്​ പോലുമില്ലാതിരുന്ന സാഹചര്യത്തിൽ നിന്ന്​ ഓരോ ആഴ്ചയും 106 സർവീസുകൾ എന്ന നിലയിലേക്ക്​ യു എ ഇ, ഇസ്രായേൽ ബന്ധം എത്തിച്ചേർന്നു​

MediaOne Logo

Web Desk

  • Updated:

    2023-09-17 18:36:03.0

Published:

17 Sep 2023 5:59 PM GMT

അബ്രഹാം കരാർ പിറന്നിട്ട് ​ മൂന്ന്​ വർഷം; യു.എ.ഇലെത്തിയത്​​ 10ലക്ഷം ഇസ്രയേലികൾ
X

യു.എ.ഇ - ഇസ്രയേൽ ബന്ധത്തിൽ നാഴികക്കല്ലായ അബ്രഹാം കരാർ പിറന്നിട്ട് ​ മൂന്ന്​ വർഷം പിന്നിട്ടു .ഇസ്രയേലിൽ നിന്ന്​ യു എ ഇ യിലേക്ക് ഇതിനകം എത്തിയത് 10 ലക്ഷത്തിലേറെ സന്ദർശകരാണ്. തെല്‍ അവീവിലെ യു.എ.ഇ എംബസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് .

മൂന്നു വർഷം മുമ്പ്​ ഒരു വിമാന സർവീസ്​ പോലുമില്ലാതിരുന്ന സാഹചര്യത്തിൽ നിന്ന്​ ഓരോ ആഴ്ചയും 106 സർവീസുകൾ എന്ന നിലയിലേക്ക്​ യു എ ഇ, ഇസ്രായേൽ ബന്ധം എത്തിച്ചേർന്നു​. ഇരു രാജ്യങ്ങളും തമ്മിലെ സാമ്പത്തിക സഹകരണം ശക്​തമാകുന്നതിന്‍റെ തെളിവായാണിത്​ വിലയിരുത്തപ്പെടുന്നത്​.

2020 സെപ്​റ്റംബറിലാണ്​ ഇരു രാജ്യങ്ങളും തമ്മിൽ രാഷ്ട്രീയ-സാമ്പത്തിക ബന്ധം സ്ഥാപിക്കുന്ന അബ്രഹാം കരാറിൽ ഒപ്പുവെച്ചത്​. പിന്നീട്​ വ്യപാര, യാത്രാ, വിനോദസഞ്ചാര, വയവസായ മേഖലയിൽ നിരവധി സഹകരണ കരാറുകളിലും ഒപ്പുവെക്കുകയുണ്ടായി. പ്രധാനമായും നിർമ്മിത ബുദ്ധി അടക്കമുള്ള നവീന സാ​ങ്കേതിക വിദ്യകളുടെ മേഖലയിലാണ്​ സഹകരണ കരാറുകൾ കൂടുതലായി ഒപ്പുവെച്ചത്​. ഇസ്രയേലുമായി സമഗ്ര സാമ്പത്തിക സഹകരണ കരാറിലും യു.എ.ഇ ഒപ്പുവെച്ചിട്ടുണ്ട്​. സെപ കരാറിൽ ഒപ്പുവെക്കുന്ന പശ്​ചിമേഷ്യയിലെ ആദ്യ രാജ്യമാണിത്​. ഇതുവഴി യു.എ.ഇ ഉൽപന്നങ്ങൾക്ക്​ ഇസ്രയേൽ വിപണിയിൽ അതിവേഗം എത്തിച്ചേരാവുന്ന അവസ്ഥയുണ്ടായി.

യു.എ.ഇയും ഇസ്രായേലും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 560കോടി ഡോളറിലെത്തിയിട്ടുണ്ട്​. ചരക്കുകളുടെ വ്യാപാരം 2023ലെ ആദ്യ അഞ്ച് മാസങ്ങളിൽ 129കോടി ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 91.25കോടി ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 41 ശതമാനത്തിലധികം വളർച്ചയാണ്​ രേഖപ്പെടുത്തിയത്​.

TAGS :

Next Story