Quantcast

'ഡിജിറ്റൽ സ്കൂൾ' പദ്ധതിയിലേക്ക്​ 450 കമ്പ്യൂട്ടർ നൽകി ആർ.ടി.എ

പദ്ധതിയുടെ ഭാഗമായി ആരംഭിച്ച 'ഡൊണേറ്റ്​ യുവർ ഓൺ ഡിവൈസ്​' സംരംഭത്തിലേക്കാണ്​ കമ്പ്യൂട്ടറുകൾ ശേഖരിക്കുന്നത്​

MediaOne Logo

Web Desk

  • Published:

    15 Sep 2023 6:21 PM GMT

ഡിജിറ്റൽ സ്കൂൾ പദ്ധതിയിലേക്ക്​ 450 കമ്പ്യൂട്ടർ നൽകി ആർ.ടി.എ
X

ഡിജിറ്റൽ സ്കൂൾ' പദ്ധതിയിലേക്ക്​ 450 കമ്പ്യൂട്ടറുകൾ നൽകി ദുബൈ റോഡ്​ ഗതാഗത അതോറിറ്റി. പദ്ധതിയുടെ ഭാഗമായി ആരംഭിച്ച 'ഡൊണേറ്റ്​ യുവർ ഓൺ ഡിവൈസ്​' സംരംഭത്തിലേക്കാണ്​ കമ്പ്യൂട്ടറുകൾ ശേഖരിക്കുന്നത്​. നൂതന വിദ്യഭ്യാസ സൗകര്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നത്​ ലക്ഷ്യംവെച്ച്​ ദുബൈ ഭരണാധികാരി ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ പദ്ധതിക്ക്​ തുടക്കമിട്ടത്​.

115ഡെസ്ക്​ഡോപ്​ കമ്പ്യൂട്ടറുകളും 335 ലാപ്​ടോപ്​ അടക്കമുള്ള ഉപകരണങ്ങളുമാണ്​ ആർ.ടി.എ നൽകിയത്. സ്ഥാപനത്തിന്‍റെ കോർപറേറ്റ്​ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ്​ പദ്ധതിയുടെ ഭാഗമായതെന്ന് ആർ.ടി.എ മാർക്കറ്റിങ്​ ആൻഡ്​ കോർപറേറ്റ്​ കമ്മ്യൂണിക്കേഷൻ ഡയറക്ടർ റൗദ അൽ മഹ്​രീസി പറഞ്ഞു. പദ്ധതിയിൽ ഭാഗമാ‌വുന്നതിന്​ പരിസ്ഥിതി സംരക്ഷണ ലക്ഷ്യം കൂടിയുണ്ട്.

ഉപകരണങ്ങൾ പുനരുപയോഗിക്കുന്നത്​ യു.എ.ഇയുടെ 'സുസ്ഥിരതാ വർഷാ'ചരണവുമായി ചേർന്നു വരുന്നതുമാണെന്ന്​ അവർ കൂട്ടിച്ചേർത്തു.കൂടുതൽ സ്ഥാപനങ്ങൾ പദ്ധതിയിൽ സഹകരിക്കുമെന്നാണ്​ അധികൃതർ പ്രതീക്ഷിക്കുന്നത്​. എട്ടു രാജ്യങ്ങളിലാണ്​ 'ഡിജിറ്റൽ സ്​കൂൾ' പദ്ധതി നടപ്പിലാക്കി വരുന്നത്​. ഇതുവഴി 50,000ഡിജിറ്റൽ ഉപകരണങ്ങൾ നൽകാൻ സാധിച്ചിട്ടുണ്ട്​. 2026ഓടെ 10ലക്ഷം കുട്ടികൾക്ക്​ പദ്ധതി വഴി സഹായമെത്തിക്കാനാണ്​ അധികൃതർ ലക്ഷ്യമിടുന്നത്​.

TAGS :

Next Story