Quantcast

റമദാനിൽ ദുബൈയിലെ സ്കൂൾ സമയം അഞ്ചു മണിക്കൂറിൽ കൂടരുതെന്ന്​ നിർദേശം

കുട്ടികളുടെ ഹോംവർക്കുകളും അസൈൻമെന്‍റുകളും കുറച്ച്​ വ്രതാനുഷ്ടാനത്തെ പരിഗണിച്ചുള്ള സംവിധാനമായിരിക്കും സ്കൂളുകളിൽ ഏർപ്പെടുത്തുക

MediaOne Logo

Web Desk

  • Published:

    10 March 2023 5:45 PM GMT

റമദാനിൽ  ദുബൈയിലെ സ്കൂൾ സമയം അഞ്ചു മണിക്കൂറിൽ കൂടരുതെന്ന്​ നിർദേശം
X

റമദാൻ മാസത്തിൽ ദുബൈയിലെ സ്​കൂളുകളുടെ പ്രവർത്തന സമയം അഞ്ചു മണിക്കൂറിൽ കൂടരുതെന്ന്​ ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്‍റ്​ അതോറിറ്റി നിർദേശിച്ചു. ഇത്​ സംബന്ധിച്ച നിർദേശം ദുബൈയിലെ സ്കൂളുകൾക്ക്​ കെ.എച്ച്​.ഡി.എ കൈമാറി

രക്ഷിതാക്കളുമായി കൂടിയാലോചിച്ചശേഷം സമയം തീരുമാനിക്കുമെന്ന്​ വിവിധ സ്കൂൾ പ്രിൻസിപ്പൽമാർ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക്​ മുൻപ്​ ക്ലാസുകൾ അവസാനിപ്പിക്കുന്ന നിലവിലെ സാഹചര്യം തുടരും. തിങ്കൾ മുതൽ വ്യാഴം വരെ പരമാവധി അഞ്ചു മണിക്കൂറായി ക്ലാസുകൾ നിജപ്പെടുത്തും. ഇത്തവണ റമദാൻ മാർച്ച്​ 23ന്​ ആരംഭിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

കുട്ടികളുടെ ഹോംവർക്കുകളും അസൈൻമെന്‍റുകളും കുറച്ച്​ വ്രതാനുഷ്ടാനത്തെ പരിഗണിച്ചുള്ള സംവിധാനമായിരിക്കും സ്കൂളുകളിൽ ഏർപ്പെടുത്തുക. മറ്റു എമിറേറ്റുകളിലും സമാനമായ നിർദേശം അടുത്ത ദിവസങ്ങളിൽ പുറപ്പെടുവിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഇത്തവണ കോവിഡ്​ മാനദണ്ഡങ്ങൾ പൂർണമായും നീക്കിയ പശ്​ചാത്തലത്തിൽ സ്കൂളുകളിൽ റമദാനുമായി ബന്ധപ്പെട്ട പരിപാടികളും ആക്ടിവിറ്റികളും കൂടി ഉണ്ടാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

TAGS :

Next Story