Quantcast

64കാരന്റെ നാക്കിൽ പച്ച നിറത്തിൽ രോമവളർച്ച; മയക്കുമരുന്നിന്റെ ഉപയോഗം മൂലമെന്ന് സംശയം

പരിശോധനയിൽ നാക്കിൽ അസ്വാഭാവികമായി ചർമത്തിന്റെ ഒരു പാളി രൂപപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-07-12 14:45:49.0

Published:

12 July 2023 2:36 PM GMT

Tobacco Users Tongue Sprouts Green Hair
X

കൊളംബസ്: നാക്കിൽ പച്ചനിറത്തിൽ രോമവളർച്ചയുമായി 64കാരൻ. യുഎസിലെ ഒഹയോ സ്വദേശിയാണ് അപൂർവ രോഗാവസ്ഥയുമായി ഡോക്ടറെ സമീപിച്ചത്. പരിശോധനയിൽ നാക്കിൽ അസ്വാഭാവികമായി ചർമത്തിന്റെ ഒരു പാളി രൂപപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. സാധാരണയായി ബാക്ടീരയയുടെ വളർച്ചയാണ് ഇത്തരത്തിൽ ചർമപാളി രൂപപ്പെടുന്നതിന് കാരണമാകുക. മയക്കുമരുന്നിന്റെ ഉപയോഗമാണോ രോമവളർച്ചയ്ക്ക് കാരണം എന്നതിൽ പരിശോധനകൾ നടന്നു വരികയാണ്.

ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലാണ് അപൂർവ രോഗാവസ്ഥയെ കുറിച്ചുള്ള റിപ്പോർട്ട് വന്നത്. രണ്ടാഴ്ചയ്ക്ക് മുമ്പ് നാവിൽ നിറവ്യത്യാസം കണ്ടതോടെ 64കാരൻ ഡോക്ടറെ സമീപിക്കുകയായിരുന്നു. കുറച്ചു നാളുകളായി മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നയാളാണ് ഇദ്ദേഹം. ഇത് കൂടാതെ സിരഗറ്റിന്റെ ഉപയോഗവുമുണ്ട്. അപൂർവം സന്ദർഭങ്ങളിൽ നാവിൽ ബ്രൗൺ, പച്ച, പിങ്ക് നിറങ്ങളിൽ രോമവളർച്ച ഉണ്ടാകാറുണ്ടെന്നും ഇത് മൗത്ത് വാഷുകളുടെയും ചിലപ്പോൾ ചില ഭക്ഷ്യവിഭവങ്ങളുടെയും ഉപയോഗം മൂലമാവാമെന്നും മയക്കുമരുന്ന് തന്നെ കാരണമാവണമെന്നില്ലെന്നും അമേരിക്കൻ അക്കാഡമി ഓഫ് ഓറൽ മെഡിസിൻ പറയുന്നു.

64കാരൻ എത്ര നാളായി മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്നത് ഡോക്ടർമാർ വെളിപ്പെടുത്തിയിട്ടില്ല. ഇദ്ദേഹം മോണയിലെ അണുബാധയ്ക്ക് മരുന്ന് കഴിക്കുന്നുണ്ടെന്നും ഇതും രോമവളർച്ചയ്ക്ക് കാരണമായേക്കാം എന്നും വിദഗ്ധർ പറയുന്നു. നിലവിൽ ഇദ്ദേഹത്തിനോട് ദിവസം നാലു തവണയെങ്കിലും നാക്ക് വൃത്തിയാക്കാൻ പറഞ്ഞിരിക്കുകയാണ് ഡോക്ടർമാർ. കുറച്ചു നാളത്തേക്ക് പുകവലി ഉപേക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

TAGS :

Next Story