Quantcast

‘തമീം എയര്‍ബേസ്’; പുതിയ വ്യോമതാവളം തുറക്കാനൊരുങ്ങി ഖത്തര്‍

സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി നിലവിലുള്ള രണ്ട് വ്യോമതാവളങ്ങളും വികസിപ്പിക്കും

MediaOne Logo

Web Desk

  • Published:

    28 Aug 2018 6:49 AM GMT

‘തമീം എയര്‍ബേസ്’; പുതിയ വ്യോമതാവളം തുറക്കാനൊരുങ്ങി ഖത്തര്‍
X

സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി പുതിയ വ്യോമതാവളം തുറക്കാനൊരുങ്ങുകയാണ് ഖത്തര്‍. 'തമീം എയര്‍ബേസ്' എന്ന് പേരിട്ടിരിക്കുന്ന പുതിയ വ്യോമതാവളത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് ഉന്നത സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രാഷ്ട്രത്തലവന്‍ തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെ പേരാണ് പുതിയ വ്യോമതാവളത്തിന് നല്‍കിയിരിക്കുന്നത്.

അത്യന്താധുനിക യുദ്ധവിമാനങ്ങളും റഡാര്‍ വേധ സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്നതായിരിക്കും പുതിയ വ്യോമതാവളം. ഖത്തര്‍ അമീരി എയര്‍ഫോഴ്സ് ഡെപ്യൂട്ടി കമാന്‍ഡര്‍ അഹമ്മദ് ഇബ്രാഹീം അല്‍ മാലികി അല്‍ തലായ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന് പുറമെ നിലവിലുള്ള രണ്ട് വ്യോമതാവളങ്ങളും വികസിപ്പിക്കും.

നേരത്തെ അമേരിക്കയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും ഖത്തര്‍ ഇറക്കുന്ന പുതിയ പോര്‍ വിമാനങ്ങളെ ഉള്‍ക്കൊള്ളുന്നതിന് വേണ്ടിയാണ് അല്‍ ഉദൈദ്, ദോഹ വ്യോമതാവളങ്ങള്‍ വികസിപ്പിക്കുന്നത്. ഫ്രാന്‍സില്‍ നിന്നു 12 റാഫേല്‍ യുദ്ധ വിമാനങ്ങളും അമേരിക്കയില്‍ നിന്ന് 36 എഫ് 15 പോര്‍ വിമാനങ്ങളുമാണ് ഖത്തര്‍ സ്വന്തമാക്കുന്നത്. ഇവയെത്തുന്നതോടെ ഖത്തര്‍ വ്യോമസേനയുടെ ശേഷി ഇരട്ടിയായി വര്‍ധിക്കും.

ഇതിന് പുറമെ പുതിയ റഡാര്‍ സംവിധാനങ്ങളും നിലവില്‍ വരും. ഈ വര്‍ഷാവസനത്തോടെ വനിതാ പൈലറ്റുമാരുടെ ആദ്യ ബാച്ച് കര്‍മ്മനിരതരാകും. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് ഞെട്ടിപ്പിക്കുന്ന വളര്‍ച്ചയാണ് വ്യോമസൈനിക രംഗത്ത് ഖത്തര്‍ കൈവരിച്ചതെന്നും അഹമ്മദ് ഇബ്രാഹീം അല്‍ മാലികി പറഞ്ഞു. കഴിഞ്ഞ വര്‍ഷാവസാനത്തോടെ അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുമായി പുതിയ ആയുധങ്ങള്‍ സ്വന്തമാക്കുന്ന കരാറില്‍ ഖത്തര്‍ ഒപ്പുവെച്ചിരുന്നു.

TAGS :

Next Story