Quantcast

പുതിയ അത്യാധുനിക യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കി ഖത്തര്‍

അമേരിക്കക്ക് ശേഷം അപ്പാച്ചെ യുദ്ധ വിമാനങ്ങള്‍ സ്വന്തമാകുന്ന ആദ്യ രാജ്യമാകും ഖത്തർ 

MediaOne Logo

Web Desk

  • Published:

    1 Sep 2018 2:37 AM GMT

പുതിയ അത്യാധുനിക യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കി ഖത്തര്‍
X

കൂടുതല്‍ അത്യാധുനിക യുദ്ധവിമാനങ്ങള്‍ കൂടി സ്വന്തമാക്കി ഖത്തര്‍ പ്രതിരോധമേഖല ശക്തമാക്കുന്നു. അടുത്ത വര്‍ഷം അവസാനത്തോടെ തന്നെ ഇരുപത്തിനാല് അപ്പാച്ചെ യുദ്ധ വിമാനങ്ങള്‍ ഖത്തര്‍ പ്രതിരോധ വകുപ്പിന്റെതായി രാജ്യത്ത് എത്തുമെന്ന് ഗാനിം ബിന്‍ അബ്ദുല്‍ ഹാദി അല്‍ശഹ്വാനി അറിയിച്ചു. അമേരിക്കയെ കൂടാതെ ഈ ഇനത്തില്‍ പെട്ട യുദ്ധ വിമാനം സ്വന്തമാകുന്ന ആദ്യ രാജ്യമാണ് ഖത്തറെന്ന് അദ്ദേഹം അറിയിച്ചു. 2014 ലാണ് അമേരിക്കയുമായി യുദ്ധ വിമാനം വാങ്ങുന്നതിനുള്ള കരാറില്‍ ഖത്തര്‍ ഒപ്പ് വെച്ചത്. ഖത്തറും അമേരിക്കയും പ്രതിരോധ മേഖലയില്‍ പരസ്പരം സഹകരിച്ച് നീങ്ങുന്നതിന്റെ ഭാഗമായി എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം അറിയിച്ചു.

TAGS :

Next Story