Quantcast

ഗള്‍ഫ് പ്രതിസന്ധിയില്‍ ജി.സി.സിയെ വിമര്‍ശിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍

ബര്‍ലിനില്‍ ജര്‍മ്മന്‍-ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു ജര്‍മ്മന്‍ ചാന്‍സലര്‍

MediaOne Logo

Web Desk

  • Published:

    9 Sept 2018 7:41 AM IST

ഗള്‍ഫ് പ്രതിസന്ധിയില്‍ ജി.സി.സിയെ വിമര്‍ശിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍
X

ജി.സി.സിയുടെ സജീവമായ ഇടപെടല്‍ ഇല്ലാത്തതിനാലാണ് പ്രതിസന്ധി രൂക്ഷമായതെന്നും പരിഹാരശ്രമങ്ങളിൽ ജര്‍മനി എല്ലാ ശ്രമങ്ങളും നടത്തുമെന്നും ആംഗല മെര്‍ക്കല്‍ വ്യക്തമാക്കി. ബര്‍ലിനില്‍ ജര്‍മ്മന്‍-ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു ജര്‍മ്മന്‍ ചാന്‍സലര്‍.

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടിരിക്കുന്ന രാഷ്ട്രീയ വിയോജിപ്പുകള്‍ എത്രയും ഇല്ലാതാകണം. പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള മധ്യസ്ഥ ശ്രമങ്ങളില്‍ ജര്‍മ്മനിയും ഭാഗഭാക്കാകും. കുവൈത്ത് നടത്തുന്ന പരിഹാരശ്രമങ്ങള്‍ക്ക് ജര്‍മ്മനി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഗള്‍ഫ് മേഖലയില്‍ ശക്തമായ സുരക്ഷാ സംവിധാനം ആവശ്യമാണെന്നും സാമ്പത്തിക മേഖല വളരണമെങ്കില്‍ സുരക്ഷിതത്വത്തെ കുറിച്ചുള്ള ഭീതി ഒഴവാകണമെന്നും ആംഗല ചൂണ്ടിക്കാട്ടി.

ഭൂമി ശാസത്രപരമായി ഖത്തര്‍ ചെറിയ രാജ്യമാണെങ്കിലും സാമ്പത്തികമായി ഖത്തര്‍ വന്‍ രാജ്യങ്ങളെ വെല്ലുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയും ചടങ്ങില്‍ പങ്കെടുത്തു. പത്ത് ബില്യണ്‍ യൂറോ നിക്ഷേപം ജര്‍മ്മനിയില്‍ ഖത്തര്‍ അമീര്‍ ഫോറത്തില്‍ പ്രഖ്യാപിച്ചു

TAGS :

Next Story