അമേരിക്കയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഖത്തര്‍ പദ്ധതി
ആയുധ ഇടപാടിനപ്പുറം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപ്രധാന സഹകരണത്തിന്‍റെ ഭാഗമായിട്ട് കൂടിയാണ് വിമാന കൈമാറ്റമെന്ന് ഖത്തര്‍ പറഞ്ഞു

വ്യോമ പ്രതിരോധ മേഖല കൂടുതല്‍ ശക്തമാക്കാനൊരുങ്ങി ഖത്തര്‍. ഇതിന്‍റെ ഭാഗമായി 2021 ഓടെ അമേരിക്കയില്‍ നിന്ന് ആറ് അത്യാധുനിക യുദ്ധവിമാനങ്ങള്‍ കൂടി ഖത്തര്‍ വാങ്ങാന്‍ തീരുമാനിച്ചതായി റോയിട്ടേഴ്ഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

എഫ് 15 വിഭാഗത്തില്‍ പെട്ട 36 യുദ്ധവിമാനങ്ങള്‍ അമേരിക്കയില്‍ നിന്നും വാങ്ങാന്‍ ഖത്തര്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. 12 ബില്യണ്‍ ഡോളറിന്‍റെതാണ് കരാര്‍. ഇതില്‍ ആറെണ്ണം ഉള്‍പ്പെടുന്ന ആദ്യ ബാച്ച് 2021 മാര്‍ച്ചോട് കൂടി അമേരിക്ക കൈമാറുമെന്നാണ് വിവരങ്ങള്‍. മൂന്ന് വീതം മാസങ്ങളിലായി അടുത്ത ബാച്ചുകള്‍ കൈമാറും.

വെറുമൊരു ആയുധ ഇടപാടെന്നതിനപ്പുറം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപ്രധാന സഹകരണത്തിന്‍റെ ഭാഗമായിട്ട് കൂടിയാണ് വിമാന കൈമാറ്റമെന്ന് ബ്രിഗേഡിയര്‍ ജനറല്‍ ഇസ്സ അല്‍ മുഹന്നദി അല്‍ ഉദൈദ് വ്യോമതാവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 2020 ഓട് കൂടി വിമാനങ്ങളുടെ നിര്‍മ്മാണം തുടങ്ങും. നേരത്തെ റാഫേല്‍, ടൈഫൂണ്‍ ഇനങ്ങളില്‍ പെട്ട യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഫ്രാന്‍സുമായും ഖത്തര്‍ കരാറിലെത്തിയിരുന്നു
Adjust Story Font
16

