ഒപക് രാജ്യങ്ങളുടെ കൂട്ടായ്മയില്‍ നിന്ന് ഖത്തര്‍ പിന്‍വാങ്ങുന്നു
ജനുവരി ഒന്നിന് ഒപക് വിടുമെന്ന് ഖത്തര്‍ ഊര്‍ജ മന്ത്രി അറിയിച്ചു.

എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്ന് ഖത്തര്‍ പിന്‍മാറുന്നു. ജനുവരി ഒന്നുമുതല്‍ കൂട്ടായ്മയില്‍ നിന്ന് ഒഴിയുമെന്ന് ഖത്തര്‍ ഊര്‍ജ്ജ മന്ത്രി സാദ് ശരിദ അല്‍ കഅബി അറിയിച്ചു. പ്രകൃതി വാതക ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്സോപോര്‍ട്ട് കണ്‍ട്രീസ് അഥവാ OPEC. പതിനഞ്ച് രാജ്യങ്ങള്‍ അംഗങ്ങളായ കൂട്ടായ്മയില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ഉത്പാദക രാജ്യമായ ഖത്തര്‍ പിന്‍വാങ്ങുന്ന കാര്യം ഊര്‍ജ്ജ മന്ത്രി സാദ് ശരിദ അല്‍ കഅബിയാണ് അറിയിച്ചത്. പ്രകൃതി വാതക ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഖത്തറിന്റെ പിന്മാറ്റം. നിലവില്‍ എട്ട് കോടി ടണ്‍ വാതകമാണ് പ്രതിവര്‍ഷം ഖത്തര്‍ ഉത്പാദിപ്പിക്കുന്നത്. ഇത് പതിനൊന്ന് കോടി ടണായി ഉയര്‍ത്തുകയാണ് ലക്ഷ്യം.
ഈമാസം ആറിന് നടക്കാനിരിക്കുന്ന ഒപെക് യോഗത്തിന് മുന്നോടിയായാണ് ഖത്തര്‍ തീരുമാനം പ്രഖ്യാപിച്ചത്. സൌദിയും ഖത്തറും ഉള്‍പ്പെടെ പതിനഞ്ച് രാജ്യങ്ങളാണ് ഒപെകിലുള്ളത്. ഖത്തറിനെതിരെ സൌദി ഉള്‍പ്പെടെയുള്ള നാല് അറബ് രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചിരുന്നെങ്കിലും ഒപെക് കൂട്ടായ്മയില്‍ ഖത്തര്‍ തുടര്‍ന്നിരുന്നു. പിന്‍മാറ്റത്തിന് ഉപരോധവുമായി ബന്ധമില്ലെന്നാണ് ഊര്‍ജ്ജ മന്ത്രിയുടെ പ്രതികരണം.
Adjust Story Font
16

