പരിസ്ഥിതി സംരക്ഷണം മുഖ്യം; നിയമലംഘനങ്ങള്‍ക്ക് ശിക്ഷ കടുപ്പിച്ച് ഖത്തര്‍
നിലവില്‍ പിഴ ഈടാക്കല്‍ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ മന്ത്രാലയം സ്വീകരിക്കുന്നുണ്ടെങ്കിലും ആളുകളില്‍ ബോധവല്‍ക്കരണം ഉണ്ടാകുന്നില്ലെന്ന വിലയിരുത്തലുണ്ട്

ഖത്തറില്‍ പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ ലംഘിക്കുന്നതിന് എതിരെയുള്ള നടപടികള്‍ കര്‍ശനമാക്കുന്നു. ഇത്തരം പ്രവണതകള്‍ അധികരിച്ചതിനെ തുടര്‍ന്നാണ് പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നടപടി. പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ശക്തമായ നിരീക്ഷണം നിലനിന്നിട്ടും നിയമലംഘനങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് നടപടികള്‍ കര്‍ശനമാക്കുന്നത്. പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്.

സംരക്ഷണ പ്രദേശങ്ങളിലൂടെ അനധികൃതമായി വാഹനമോടിക്കുക, പുല്‍ത്തകിടികളും ചെടികളും നശിപ്പിക്കുക, സംരക്ഷിത പ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുക തുടങ്ങിയവ കൂടി വരുന്ന സാഹചര്യമാണുള്ളത്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഇനി ശക്തമായ നടപടി സ്വീകരിക്കും.
നിലവില്‍ പിഴ ഈടാക്കല്‍ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ മന്ത്രാലയം സ്വീകരിക്കുന്നുണ്ടെങ്കിലും ആളുകളില്‍ ബോധവല്‍ക്കരണം ഉണ്ടാകുന്നില്ലെന്ന വിലയിരുത്തലുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്‍റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി നഗരസഭാ പരിസ്ഥിതി മന്ത്രാലം സോഷ്യല്‍ മീഡിയ വഴി ശക്തമായ പ്രചാരണങ്ങള്‍ നടത്തിവരുന്നുണ്ട്.
Adjust Story Font
16

