Quantcast

ഖത്തറിലെ സെന്‍റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി നടത്തിയിരുന്ന ക്യാമ്പയിന്‍ സമാപിച്ചു

നവകേരളത്തിന് വേണ്ടിയുള്ള പുതിയ പ്രതിജ്ഞകള്‍ക്കൊപ്പം ഖത്തറിന് വേണ്ടിയുള്ള ഐക്യദാര്‍ഡ്യവും പുതുക്കിയാണ് സെന്‍റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ക്യാമ്പയിന്‍ സമാപിച്ചത്.

MediaOne Logo

Web Desk

  • Published:

    16 Dec 2018 11:08 PM IST

ഖത്തറിലെ സെന്‍റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി നടത്തിയിരുന്ന ക്യാമ്പയിന്‍ സമാപിച്ചു
X

നവകേരളത്തിന് സൌഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയത്തില്‍ ഖത്തറിലെ സെന്‍റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി നടത്തി വന്ന ക്യാമ്പയിന്‍ സമാപിച്ചു. ഡോ ഇബ്രാഹീം സ്വാലിഹ് അന്നുഐമി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഖത്തര്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികളും അരങ്ങേറി.

നവകേരളത്തിന് വേണ്ടിയുള്ള പുതിയ പ്രതിജ്ഞകള്‍ക്കൊപ്പം ഖത്തറിന് വേണ്ടിയുള്ള ഐക്യദാര്‍ഡ്യവും പുതുക്കിയാണ് സെന്‍റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ക്യാമ്പയിന്‍ സമാപിച്ചത്.

ദോഹ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഇന്‍റര്‍ഫെയ്ത്ത് ഡയലോഗ് പ്രസിഡന്‍റ് ഡോ ഇബ്രാഹീം സ്വാലിഹ് അന്നുഐമി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഖത്തറിന്‍റെ പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന് എല്ലാ അഭിനന്ദനങ്ങളും അര്‍പ്പിക്കുന്നുവെന്ന് അന്നുഐമി പറഞ്ഞു.

ജാതി മത വര്‍ഗ വര്‍ണ വിവേചനമില്ലാതെ മഹാപ്രളയത്തെ അതിജീവിച്ച വിധം കേരളം ലോകത്തിന് നല്‍കിയ വലിയ സന്ദേശമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഹ്യൂമണ്‍ വെല്‍ഫെയര്‍ ഫൌണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ടി ആരിഫലി പറഞ്ഞു.

പ്രളയജലം ഇറങ്ങിപ്പോയപ്പോള്‍ ചില വര്‍ഗീയ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയത് ദുഖകരമായ വസ്തുതതയാണെന്ന് ചടങ്ങില്‍ സംസാരിച്ച സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ പറഞ്ഞു. വിവിധ രാഷ്ട്രീയ മത സംഘടനകളുടെ പ്രതിനിധികള്‍ ചേര്‍ന്ന് സാഹോദര്യ പ്രതിജ്ഞാ വാചകം ചൊല്ലി.

സൌഹൃദ സെല്‍ഫി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍ക്കുള്ള സമ്മാനവിതരണം ചടങ്ങില്‍ വെച്ച് നടന്നു. ഖത്തര്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികളും ചടങ്ങില്‍ വെച്ച് നടന്നു

സി.ഐ.സി ഭാരവാഹികളായ കെ.സ്.അബ്ദുല്‍ ലത്തീഫ്, കെ.ടി അബ്ദുറഹ്മാന്‍, ഹുസൈന്‍ കടന്നമണ്ണ, വി.ടി.ഫൈസല്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി

TAGS :

Next Story