Quantcast

മുന്‍ ഫിഫ വൈസ് പ്രസിഡന്‍റ് മിഷേല്‍ പ്ലാറ്റീനിയെ ഫ്രഞ്ച് അഴിമതി വിരുദ്ധ വിഭാഗം ചോദ്യം ചെയ്തതില്‍ ആശങ്കയില്ലെന്ന് ഖത്തര്‍

ബ്രസീലില്‍ കോപ അമേരിക്ക ഫുട്ബോളില്‍ ഖത്തര്‍ ടീമിനൊപ്പമെത്തിയതായിരുന്നു ഹസ്സന്‍ അല്‍‌ തവാദി

MediaOne Logo
മുന്‍ ഫിഫ വൈസ് പ്രസിഡന്‍റ് മിഷേല്‍ പ്ലാറ്റീനിയെ ഫ്രഞ്ച് അഴിമതി വിരുദ്ധ വിഭാഗം ചോദ്യം ചെയ്തതില്‍ ആശങ്കയില്ലെന്ന് ഖത്തര്‍
X

2022 ലോകകപ്പ് ഫുട്ബോള്‍ ആതിഥേയത്വം ലഭിച്ചതില്‍ മുന്‍ ഫിഫ വൈസ് പ്രസിഡന്‍റ് മിഷേല്‍ പ്ലാറ്റീനിയെ ഫ്രഞ്ച് അഴിമതി വിരുദ്ധ വിഭാഗം ചോദ്യം ചെയ്തതില്‍ ആശങ്കയില്ലെന്ന് ഖത്തര്‍. നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പൂര‍്ത്തിയാക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ഖത്തര്‍ ആവര്‍ത്തിച്ചു. ബ്രസീലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ 2022 ലോകകപ്പ് ഫുട്ബോളിന്‍റെ പ്രാദേശിക സംഘാടകരായ ഖത്തര്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി ചെയര്‍മാന്‍ ഹസന്‍ അല്‍ തവാദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഖത്തറിന് ലോകകപ്പ് ആതിഥേയത്വം ലഭിച്ചതുമായി ബന്ധപ്പെട്ട് ഫിഫ മുന്‍ വൈസ് പ്രസിഡന്‍റ് മിഷേല്‍ പ്ലാറ്റീനിയെ ഫ്രഞ്ച് അഴിമതി വിരുദ്ധ വിഭാഗം ചോദ്യം ചെയ്തതില്‍ തെല്ലും ആശങ്കയില്ലെന്ന് തവാദി പറഞ്ഞു. തീര്‍ത്തും നിയമാനുസൃതമായ മാര്‍ഗങ്ങളിലൂടെയാണ് ഖത്തറിന് ലോകകപ്പ് നടത്തിപ്പവകാശം ലഭിച്ചത്. അനധികൃതമായി യാതൊന്നും ചെയ്തിട്ടില്ല. പ്ലാറ്റീനിയെ അറസ്റ്റ് ചെയ്തുവെന്നാണ് മിക്ക മാധ്യമങ്ങളും വാര്‍ത്ത നല്‍കിയത്. എന്നാല്‍ അദ്ദേഹത്തില്‍ നിന്ന് മൊഴിയെടുത്ത് വിട്ടയക്കുക മാത്രമാണ് ചെയ്തത്. രണ്ടും തമ്മില്‍ വലിയ അന്തരമുണ്ട്. പ്രസ്തുത ആരോപണത്തില്‍ നേരത്തെ ഫിഫ തന്നെ അന്വേഷണം നടത്തിയതാണ്.

അമേരിക്കന്‍ അഭിഭാഷകന്‍ മൈക്കല്‍ ഗാര്‍ഷ്യയുടെ നേതൃത്വത്തില്‍ നടത്തിയ ആ അന്വേഷണത്തില്‍ തന്നെ ഇക്കാര്യത്തില്‍ ഖത്തറിന്‍റെ ഭാഗത്ത് തെറ്റുകളൊന്നുമില്ലെന്ന് വ്യക്തമായതാണ്. അതിനാല്‍ തന്നെ ഖത്തറിന് ഈ വിഷയത്തില്‍ യാതൊരു ആശങ്കയുമില്ല. ആരോപണങ്ങളൊന്നും ഖത്തറിന്‍റെ ലോകകപ്പ് മുന്നൊരുക്കങ്ങളെ ബാധിച്ചിട്ടില്ല. ചരിത്രത്തിലെ ഏറ്റവും മികച്ച ടൂര്‍ണമെന്‍റായിരിക്കും തങ്ങള്‍ ഒരുക്കുകയെന്നും ഹസ്സന്‍ അല്‍ തവാദി പറഞ്ഞു. ബ്രസീലില്‍ കോപ അമേരിക്ക ഫുട്ബോളില്‍ ഖത്തര്‍ ടീമിനൊപ്പമെത്തിയതായിരുന്നു ഹസ്സന്‍ അല്‍‌ തവാദി.

TAGS :

Next Story