Quantcast

ടൈംസ് നൗ ആങ്കർ നവിക കുമാറിനെതിരെ റിപ്പബ്ലിക് ടി.വിയുടെ മാനനഷ്ടക്കേസ്

അർണബ് ഗോസ്വാമിയെ പോലെ തീവ്രവലതുപക്ഷ നിലപാടുകളുടെ പേരിൽ സംഘ് പരിവാർ അനുകൂല പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് 42-കാരിയായ നവിക കുമാർ.

MediaOne Logo

  • Published:

    28 Jan 2021 4:14 PM GMT

ടൈംസ് നൗ ആങ്കർ നവിക കുമാറിനെതിരെ റിപ്പബ്ലിക് ടി.വിയുടെ മാനനഷ്ടക്കേസ്
X

ഇംഗ്ലീഷ് ചാനലായ ടൈംസ് നൗവിലെ മാധ്യമപ്രവർത്തകയും അവതാരകയുമായ നവിക കുമാറിനെതിരെ മാനനഷ്ടത്തിന് കേസ് നൽകി റിപ്പബ്ലിക് ടി.വി. ടി.ആർ.പി വിവാദത്തിൽ അർണാബ് ഗോസ്വാമിയുടെ ചാറ്റുകൾ സംബന്ധിച്ച് നടത്തിയ പരാമർശത്തിന്റെ പേരിലാണ് റിപ്പബ്ലിക് ടി.വിയുടെ ഉടമകളായ എ.ആർ.ജി ഔട്ട്‌ലെയർ മീഡിയ നവികക്കെതിരെ പട്യാല ഹൗസ് കോടതിയിലെ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് മുമ്പാകെ നവികക്കെതിരെ പരാതി നൽകിയത്. അർണബ് ഗോസ്വാമിയെ പോലെ തീവ്രവലതുപക്ഷ നിലപാടുകളുടെ പേരിൽ സംഘ് പരിവാർ അനുകൂല പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് 42-കാരിയായ നവിക കുമാർ.

ജനുവരി 18-ന് തന്റെ ന്യൂസ്അവർ ഷോയിൽ അർണാബ് ഗോസ്വാമിയെപ്പറ്റി നവിക കുമാർ കെട്ടിച്ചമച്ചതും വളച്ചൊടിച്ചതുമായ കാര്യങ്ങൾ പറഞ്ഞുവെന്നാണ് എ.ആർ.ജി ഔട്ട്‌ലെയർ നൽകിയ പരാതിയിൽ പറയുന്നത്. അർണബ് രാജ്യതാൽപര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തുവെന്നും ദേശീയ സുരക്ഷ അപകടത്തിലാക്കിയെന്നും രാജ്യത്തിന്റെ രഹസ്യങ്ങൾ ചോർത്തിയെന്നും അവർ ആരോപിച്ചിരുന്നു. ജനുവരി 20-ലെ ന്യൂസ്അവറിൽ അർണബ് സ്വാമിയുടെ ചെയ്തികളുടെ പേരിൽ മാധ്യമപ്രവർത്തക സമൂഹത്തിനു വേണ്ടി താൻ മാപ്പു പറയുന്നുവെന്നും നവിക പറഞ്ഞു.

മുമ്പ് ടൈംസ് നൗ ചാനലിന്റെ തലവനായിരുന്ന അർണബ് ഗോസ്വാമി മറ്റൊരു ചാനൽ രൂപീകരിച്ചതിലുള്ള അസൂയയാണ് നവിക കുമാറിന്റെ പരാമർശങ്ങൾക്കു പിന്നിലെന്നും റിപ്പബ്ലിക് ടി.വിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും പരാതിയിൽ പറയുന്നു.

16 വർഷത്തിലേറെയി ടൈംസ് നെറ്റ്‌വർക്കിന്റെ ഭാഗമായുള്ള നവിക കുമാർ ടൈംസ് നൗ ചാനലിന്റെ രാഷ്ട്രീയനയ ചുമതലയുള്ള ഗ്രൂപ്പ് എഡിറ്ററാണ്. ചാനലിനു പുറമെ ടൈംസ് നൗ ന്യൂസ് ഡോട്ട് കോം, മിറർ നൗ, ഇ.ടി നൗ എന്നിവയുടെയും രാഷ്ട്രീയ റിപ്പോർട്ടിങ് നയം തീരുമാനിക്കുന്നത് അവരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഉന്നത ബി.ജെ.പി നേതൃത്വവുമായും അടുപ്പം സൂക്ഷിക്കുന്ന അവർ രാഷ്ട്രീയ വിഷയങ്ങളിൽ കേന്ദ്രസർക്കാറിന് അനുകൂലമായി പക്ഷപാതം കാണിക്കുന്നുവെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. ഡൽഹിയിലെ കർഷക പ്രക്ഷോഭം, സി.എ.എ വിരുദ്ധ സമരം തുടങ്ങിയവയിൽ അവർ ബി.ജെ.പിയുടെയും സർക്കാറിന്റെയും പക്ഷം ചേർന്നുകൊണ്ടുള്ള നിലപാടാണ് സ്വീകരിച്ചത്.

TAGS :

Next Story