Quantcast

വിലക്ക് നീങ്ങുന്നു; അന്താരാഷ്ട്ര സര്‍വീസിനൊരുങ്ങി സൗദി എയർലൈൻസ്

അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് നീങ്ങാനിരിക്കെ യാത്രക്ക് സജ്ജമായിരിക്കുകയാണ് സൗദി എയർലൈൻസ്

MediaOne Logo

  • Published:

    29 Jan 2021 3:38 AM GMT

വിലക്ക് നീങ്ങുന്നു; അന്താരാഷ്ട്ര സര്‍വീസിനൊരുങ്ങി സൗദി എയർലൈൻസ്
X

അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് നീങ്ങാനിരിക്കെ യാത്രക്ക് സജ്ജമായി സൗദി എയർലൈൻസ്. സിവിൽ ഏവിയേഷൻ അതോരിറ്റിയുമായി സഹകരിച്ചാണ് ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. യാത്രാവിലക്ക് നേരിടുന്ന രാജ്യങ്ങളിലേക്കുള്ള സർവീസ് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ഇന്ത്യയിൽ നിന്നുള്ള സർവീസ് സംബന്ധിച്ച് മാർച്ചിന് മുന്നോടിയായി അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എംബസി.

നിലവിൽ വിവിധ രാജ്യങ്ങളുമായി എയർ ബബ്ൾ കരാർ അടിസ്ഥാനത്തിലാണ് സർവീസുകൾ. കോവിഡ് യാത്രാ നിരോധം നീക്കി സർവീസുകൾ സാധാരണ നിലയിലാവുക മാർച്ച് 31 മുതലാണ്. ഇതിനു മുന്നോടിയായാണ് സൗദി അറേബ്യയുടെ ഔദ്യോഗിക എയർലൈൻസായ സൗദിയ തയ്യാറെടുപ്പ് പൂർത്തിയാക്കിയത്.

ഷെഡ്യൂൾ വിവരങ്ങൾക്ക് എയർലൈൻസിന്‍റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളും വെബ്സൈറ്റുകളും വരും ദിനങ്ങളിൽ പരിശോധിക്കാമെന്ന് സൗദിയ അറിയിച്ചു. സിവിൽ ഏവിയേഷൻ അതോരിറ്റിയുമായി സഹകരിച്ചും എകോപനം നടത്തിയുമാണ് ഷെഡ്യൂളുകൾ വരിക. ഇതിനിടെ, കോവിഡ് കേസുകൾ പെരുകിയ ചില രാജ്യങ്ങളിലേക്ക് യാത്രാ നിരോധം തുടരുകയാണ്. ഇത് സംബന്ധിച്ച തീരുമാനം ആരോഗ്യ മന്ത്രാലയവും സിവിൽ ഏവിയേഷൻ അതോരിറ്റിയും പരിശോധിച്ചാണ് തീരുമാനമെടുക്കുക.

യാത്രാ വിലക്ക് പട്ടികയിൽ ഉള്ള രാജ്യങ്ങളിലേക്ക് മാർച്ച് 31ന് ശേഷവും വിലക്ക് ഉണ്ടാകുമോ എന്നതും നിർണായകമാണ്. ഇന്ത്യയിലേക്കുള്ള യാത്രാ വിലക്ക് നീക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യൻ അംബാസിഡർ സൗദി ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സൗദിയിലേക്കുള്ള പ്രവാസികളുടെ വിമാനയാത്രക്ക് അനുമതി വേണമെന്ന ആവശ്യത്തിൽ സൗദി ആരോഗ്യ മന്ത്രാലയത്തിന്‍റെ തീരുമാനം കാത്തിരിക്കുകയാണ് എംബസി. അനുകൂല തീരുമാനമുണ്ടായാൽ മാർച്ചിന് മുന്നേ ഇന്ത്യയിലേക്ക് സർവീസുകളുണ്ടാകും.

TAGS :

Next Story