Quantcast

സൌദിയില്‍ ഇ-പേയ്മെന്‍റ് നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ

സൗദിയില്‍ ഇ-പേയ്മെന്‍റ് സംവിധാനം നടപ്പിലാക്കാത്ത അഞ്ഞൂറിലധികം സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി

MediaOne Logo

  • Published:

    3 Jan 2021 9:52 AM IST

സൌദിയില്‍ ഇ-പേയ്മെന്‍റ് നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ
X

സൗദിയില്‍ ഇ-പേയ്മെന്‍റ് സംവിധാനം നടപ്പിലാക്കാത്ത അഞ്ഞൂറിലധികം സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. വാണിജ്യ മന്ത്രാലയമാണ് പരിശോധന നടത്തി സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടത്. കഴിഞ്ഞ ഒക്ടോബര്‍ അവസാനത്തിലാണ് രാജ്യത്തെ മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങളിലും ഇ-പേയ്മെന്‍റ് സംവിധാനം നിര്‍ബന്ധമാക്കി കൊണ്ടുള്ള ഉത്തരവ് നടപ്പിലായത്.

രാജ്യത്തിന്‍റെ വിവിധ പ്രവിശ്യകളില്‍ വാണിജ്യ മന്ത്രാലയ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം പിടികൂടിയത്. മന്ത്രാലയത്തിന്‍റെ ഉത്തരവ് പ്രകാരം സ്ഥാപിക്കേണ്ട ഇ-പേയ്‌മെന്റ് സംവിധാനം ഒരുക്കാത്ത സ്ഥാപനങ്ങള്‍ക്കാണ് പിഴ വീണത്. കഴിഞ്ഞ മൂന്ന് ദിവസത്തനിടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടത്തിയ ഫീല്‍ഡ് പരിശോധനയില്‍ 683 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയതായി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

2385 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും സ്ഥാപനങ്ങളെ പിടികൂടിയത്. ബഖാലകള്‍, മിനി സൂപ്പര്‍ മാര്‍ക്കറ്റുകള്‍, റസ്റ്റോറന്‍റുകള്‍, കോഫി ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍, വര്‍ക്ക് ഷോപ്പുകള്‍, ബേക്കറികള്‍, ബ്യൂട്ടിപാര്‍ലറുകള്‍, പച്ചക്കറി ഫ്രൂട്ട്‌സ് കടകള്‍ തുടങ്ങിയ വിവിധ മേഖലകളിലാണ് പരിശോധന നടത്തിയത്. അല്‍ഖസീം പ്രവിശ്യയിലാണ് കൂടുതല്‍ നിയമലംഘനങ്ങള്‍ പിടികൂടിയത്.

TAGS :

Next Story