Quantcast

ദുല്‍ഖഅദിലെ അവസാന വെള്ളി ഹറമില്‍ പ്രാര്‍ഥനക്ക് വന്‍ തിരക്ക്; കൊടും ചൂടിലേക്ക് പുണ്യനഗരം

MediaOne Logo

Web Desk

  • Published:

    11 Aug 2018 12:17 PM IST

ദുല്‍ഖഅദിലെ അവസാന വെള്ളി ഹറമില്‍ പ്രാര്‍ഥനക്ക് വന്‍ തിരക്ക്; കൊടും ചൂടിലേക്ക് പുണ്യനഗരം
X

ദുല്‍ ഹജ്ജിന് തൊട്ടു മുന്പുള്ള അവസാന വെള്ളിയാഴ്ച്ച ഹറം സാക്ഷ്യം വഹിച്ചത് ശക്തമായ തിരക്ക്. പത്ത് ലക്ഷത്തോളം ഹാജിമാരാണ് ഇന്നലെ മക്ക-മദീന ഹറമുകളില്‍ പ്രാര്‍ഥനക്ക് എത്തിയത്. തിരക്ക് മുന്‍ കൂട്ടി കണ്ട് പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഹറമുകളിൽ തയ്യാറാക്കിയിരുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഒരു ലക്ഷത്തി മുവ്വായിരം ഹാജിമാരും മക്ക ഹറമിൽ എത്തിച്ചേർന്നിട്ടുണ്ട്

‌അതിനിടെ, മക്കയിലെ താപനില ഇതിനോടകം നാല്പത്തി മൂന്ന് ഡിഗ്രിക്ക് മുകളിലെത്തി. ഇതേ തുടർന്ന് ആവശ്യമായ മെഡിക്കല്‍ സംവിധാനങ്ങൾ നേരത്തെ സജ്ജമാക്കിയിരുന്നു. ബസ് സ്റ്റേഷനുകളിലടക്കം സേവനത്തിന് മലയാളി സംഘടനകളുടേതുൾപ്പടെ സജീവ സാന്നിധ്യമാണുള്ളത്. ഇതിന് പുറമേ ഹജ്ജ് മിഷന്റെ സേവനവും ലഭ്യമാണ്. അടുത്ത വെള്ളിയാഴ്ചയോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹാജിമാരുടെ ഒഴുക്ക് പൂര്ണനമാകും.

TAGS :

Next Story