Quantcast

ഹാജിമാരുടെ ആരോഗ്യ നിലകള്‍ തൃപ്തികരമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

MediaOne Logo

Web Desk

  • Published:

    13 Aug 2018 8:59 PM GMT

ഹാജിമാരുടെ ആരോഗ്യ നിലകള്‍ തൃപ്തികരമെന്ന് സൗദി ആരോഗ്യ മന്ത്രാലയം
X

ഹജ്ജിന് ഇതുവരെയെത്തിയ ഹാജിമാരുടെ ആരോഗ്യ നിലകള്‍ തൃപ്തികരമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ പകര്‍ച്ച വ്യാധികള്‍ ഉണ്ടായിട്ടില്ല. ഹാജിമാര്‍ മടങ്ങും വരെ മികച്ച സേവനം ഒരുക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി സൗദി ആരോഗ്യ മന്ത്രാലയം വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു. വാകിസ്നേഷന്‍ പൂര്‍ത്തിയാക്കിയാണ് ഓരോ ഹാജിയും മക്കയിലെത്തുന്നത്. പൂര്‍ത്തിയാക്കാത്തവര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ സംവിധാനമുണ്ട്. ഇവരെ പരിശോധിച്ചാണ് ആരോഗ്യ മന്ത്രായ ഉദ്യോഗസ്ഥര്‍ പുറത്തേക്ക് വിടുന്നത്. പകര്‍ച്ചവ്യാധികള്‍ തടയലും തീര്‍ത്ഥാടകരുടെ ആരോഗ്യ പ്രശ്നങ്ങള്‍ നിരീക്ഷിക്കലുമാണ് ലക്ഷ്യം. ഇതുവരെ പകര്‍ച്ച വ്യാധിയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മന്ത്രാലയത്തിന്റെ മികച്ച സേവനം കാരണമാണിത്. സേവനം മികവുറ്റതാക്കാന്‍ സംയോജിതമാണ് പദ്ധതികള്‍. തീര്‍ത്ഥാടകരെത്തുന്ന ഹറം, അറഫ, മിന, മുസ്ദലിഫ എന്നിവിടങ്ങളിലും സേവനവും പരിശോധനയും തുടരും.

TAGS :

Next Story