Quantcast

സൗദി ‘ഇത്‌റ’ ടൈം മാഗസിന്റെ വിശിഷ്ട പട്ടികയില്‍

നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട നൂറ് വിശിഷ്ട ഇടങ്ങളുടെ പട്ടികയിലാണ് ‘ഇത്‌റ’ സ്ഥാനം പിടിച്ചത്

MediaOne Logo

suhail edakkara

  • Published:

    28 Aug 2018 5:44 AM GMT

സൗദി ‘ഇത്‌റ’ ടൈം മാഗസിന്റെ വിശിഷ്ട പട്ടികയില്‍
X

സൗദി ദമ്മാമില്‍ സ്ഥിതി ചെയ്യുന്ന കിങ് അബ്ദുല്‍ അസീസ് വേള്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ 'ഇത്‌റ' ടൈം മാഗസിന്റെ വിശിഷ്ട പട്ടികയില്‍ ഇടം നേടി. മാഗസിന്റെ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട നൂറ് ഇടങ്ങളുടെ 2018 ലെ വിശിഷ്ട ഇടങ്ങളുടെ പട്ടികയിലാണ് 'ഇത്‌റയും' സ്ഥാനം പിടിച്ചത്. സൗദി കിഴക്കന്‍ പ്രവിശ്യയില്‍ ദഹ്‌റാനില്‍ സ്ഥിതി ചെയ്യുന്ന 'ഇത്‌റ' സൗദി എണ്ണകമ്പനിയായ 'അരാംകോയുടെ' ഏറ്റവും വലിയ പദ്ധതികളിലൊന്നാണ്.

ആറ് ഭൂഖണ്ഡങ്ങളിലെ നാല്‍പത്തിയെട്ട് രാജ്യങ്ങളില്‍ നിന്നുള്ള 100 സ്ഥലങ്ങളാണ് ടൈം മാഗസിന്‍ തെരഞ്ഞെടുത്തത്. ഉത്കൃഷ്ടത, മൗലികത, സുസ്ഥിരത, നവീനത, സ്വാധീന ശക്തി എന്നവ വിലയിരുത്തിയാണ് തെരഞ്ഞെടുപ്പ്. രാജ്യത്തിന്റെയും മേഖലയുടെയും മാറ്റത്തെ പ്രതിഫലിപ്പിക്കുന്ന സാംസ്‌കാരിക കേന്ദ്രമാണ് 'ഇത്‌റ'യെന്ന് മാഗസിന്‍ വിലയിരുത്തി.

മരുഭൂ നിരപ്പില്‍ നിന്നും 295 അടി ഉയരത്തിലുള്ള ഈ സമുച്ചയം കല്ലുകള്‍ കൂട്ടിയിട്ടത് പോലുള്ള ആകൃതിയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. 1600 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള ഹാളും മ്യൂസിയവും നാലു ഗാലറികളുമുണ്ട് ഇതിന്. അഞ്ചു ലക്ഷത്തിലേറെ പുസ്തകങ്ങള്‍ ഉള്‍കൊള്ളുന്ന ലൈബ്രറിയും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.

ആയിരത്തിലധികം ഇരിപ്പിടങ്ങളുള്ള ഓപറ ഹൗസ്, പ്രതിവര്‍ഷം 2000 ശില്‍പ്പശാലകള്‍ നടക്കുന്ന വിജ്ഞാനഗോപുരം, കുട്ടകള്‍ക്കുള്ള പ്രത്യേക ഗാലറി എന്നിവയും ചേര്‍ന്നതാണ് 'ഇത്‌റ'. 2016 ലാണ് ഇത്‌റ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ലോകത്തിന് തുറന്നു കൊടുത്തത്.

TAGS :

Next Story