Quantcast

വനിതകളെത്തുന്നു, സൗദി മുനിസിപാലിറ്റി ഭരിക്കാന്‍

പുതിയ തീരുമാനം കൂടുതല്‍ സ്ത്രീകളെ വാണിജ്യ രംഗത്തേക്കിറങ്ങാന്‍ പ്രേരിപ്പിക്കുമെന്നാണ് ഭരണകൂടത്തിന്റെ കണക്ക് കൂട്ടല്‍

MediaOne Logo

Web Desk

  • Published:

    31 Aug 2018 2:56 AM GMT

വനിതകളെത്തുന്നു, സൗദി മുനിസിപാലിറ്റി ഭരിക്കാന്‍
X

സൗദിയില്‍ വനിതകളെ മുനിസിപാലിറ്റിയില്‍ ഉദ്യോഗസ്ഥരായി നിയമിച്ചു. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് സ്ത്രീകള്‍ക്ക് നിയമനം. ജിദ്ദയിലാണ് ആദ്യ നിയമനം. സ്ത്രീകളുടെ സേവന വിഭാഗത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുക.

അടുത്തിടെ ജിദ്ദ മേയറായി നിയമിതനായ സാലിഹ് അല്‍ തുര്‍ക്കിയാണ് പുതിയ നിയമനം പ്രഖ്യാപിച്ചത്. നാല് സൗദി വനിതകളെയാണ് വിവിധ മുനിസിപാലിറ്റി തലവന്‍മാരായി നിയമിച്ചത്. ദഹബാന്‍, ശറഫിയ്യ, ജിദ്ദ വനിതാ മുനിസിപാലിറ്റി എന്നിവിടങ്ങളിലേക്കായിരുന്നു നിയമനം.

വനിതകള്‍ക്ക് വേണ്ടി വിവിധ മുനിസിപ്പല്‍ സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലായിരിക്കും മുഖ്യശ്രദ്ധ. രാജ്യത്തെ സ്ത്രീകളെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. ഒപ്പം സ്ത്രീകളുടെ ഉന്നമനവും. വിഷന്‍ 2030 ന്‍റെ ലക്ഷ്യപ്രാപ്തിക്ക് ഇത് സഹായകരമാകും.

ജിദ്ദയിലെ വനിതാ വ്യവസായികള്‍ക്കും ഇത് ഏറെ ഗുണകരമാകും. വാണിജ്യ ലൈസന്‍സുകള്‍ അനുവദിക്കല്‍, വനിതാ വാണിജ്യ മേഖലകളിലെ പരിശോധന തുടങ്ങി നിരവധിയാണ് ഇവരുടെ ചുമതല. വനിതാ തൊഴിലാളികളുടെ ആരോഗ്യ കാര്‍ഡുകള്‍ സൂപ്പര്‍വൈസറി ടീമുകള്‍ നിരീക്ഷിക്കും. 5000 ത്തോളം വനിതാ വാണിജ്യ സ്ഥാപനങ്ങള്‍ നിലവിലുണ്ട്.

പുതിയ തീരുമാനം കൂടുതല്‍ സ്ത്രീകളെ വാണിജ്യ രംഗത്തേക്കിറങ്ങാന്‍ പ്രേരിപ്പിക്കുമെന്നാണ് ഭരണകൂടത്തിന്റെ കണക്ക് കൂട്ടല്‍. തൊഴിലില്ലായ്മക്ക് വലിയ അളവില്‍ പരിഹാരമാകും തീരുമാനം.

TAGS :

Next Story