Quantcast

സ്കൂള്‍ ബസില്‍ ഉറങ്ങിപ്പോയ വിദ്യാര്‍ത്ഥി മരിക്കാനിടയായ സംഭവം; ഡ്രൈവര്‍ക്ക് പിതാവ് മാപ്പ് നല്‍കി

അപകടത്തിന്റെ പശ്ചാതലത്തില്‍ സ്‌കൂള്‍ ബസുകളുമായി ബന്ധപ്പെട്ട നടപടികളും പരിശോധനകളുടെ കര്‍ശനമാക്കിയിട്ടുണ്ട് അധികൃതര്‍

MediaOne Logo

Web Desk

  • Published:

    22 Sep 2018 2:21 AM GMT

സ്കൂള്‍ ബസില്‍ ഉറങ്ങിപ്പോയ വിദ്യാര്‍ത്ഥി മരിക്കാനിടയായ സംഭവം; ഡ്രൈവര്‍ക്ക്  പിതാവ് മാപ്പ് നല്‍കി
X

അശ്രദ്ധ കാരണം സ്‌കൂള്‍ ബസില്‍ ഉറങ്ങിപ്പോയ വിദ്യാര്‍ത്ഥി മരിക്കാനിടയായ സംഭവത്തില്‍ ഡ്രൈവര്‍ക്ക് വിദ്യാര്‍ത്ഥിയുടെ പിതാവ് മാപ്പ് നല്‍കി. കഴിഞ്ഞ ദിവസം സൗദി കിഴക്കന്‍ പ്രവിശ്യയിലെ സൈഹാത്ത് സ്‌കൂളിലായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് സ്കൂള്‍ ബസ് ഡ്രൈവര്‍മാരോട് ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശമുണ്ടായിരുന്നു.

ദമ്മാം സൈഹാത്തിലാണ് കഴിഞ്ഞ ദിവസം സംഭവമുണ്ടായത്. രാവിലെ സ്കൂള്‍ ബസ്സിലെത്തിയ കുട്ടി, സ്‌കൂള്‍ ബസില്‍ ശ്വസം മുട്ടി മരിക്കുകയായിരുന്നു. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ രണ്ടാം ക്ലാസുകാരന്‍ അബ്ദുല്‍ അസീസ് മുസ്തഫ അല്‍ മുസ്ലിം ആണ് മരിച്ചത്.

ഈ കേസില്‍ അറസ്‌ററിലായ സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്കാണ് കുട്ടിയുടെ പിതാവ് മാപ്പ് നല്‍കിയത്. സ്കൂളില് വാഹനം നിര്‍ത്തിയ ശേഷം ബസ്സില്‍ ആരെങ്കിലും ബാക്കിയുണ്ടോ എന്ന് പരിശോധിക്കാത്തതിനാണ് കേസെടുത്തത്. ഖത്തീഫ് പബ്ലിക് പ്രോസിക്യൂഷന്‍ ആസ്ഥാനത്ത് എത്തിയാണ് സ്വദേശി പൗരനായ മുസ്തഫാ അല്‍ മുസ്‍‍ലിം ഔദ്യോഗികമായി മാപ്പ് നല്‍കിയത്.

അപകടത്തിന്റെ പശ്ചാതലത്തില്‍ സ്‌കൂള്‍ ബസുകളുമായി ബന്ധപ്പെട്ട നടപടികളും പരിശോധനകളുടെ കര്‍ശനമാക്കിയിട്ടുണ്ട് അധികൃതര്‍. സ്‌കൂളുകളില്‍ ഹാജരില്ലാത്ത വിദ്യാര്‍ത്ഥികളെ കുറിച്ച് ആദ്യത്തെ പിരീഡ് അവസാനിക്കുന്നതിനു മുമ്പായി രക്ഷാകര്‍ത്താക്കളെ അറിയിക്കണമെന്നും വിദ്യഭ്യാസ മന്ത്രാലയം സ്‌കൂളുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.

TAGS :

Next Story