Quantcast

വര്‍ണ്ണാഭമായി സൗദി ദേശിയ ദിനാഘോഷം

മുന്നൂറ് വേദികളിലായി പതിമുവ്വായിരം പരിപാടികള്‍. വിഷന്‍ 2030ലേക്ക് രാജ്യം മുന്നേറുന്ന സന്തോഷം പറയുന്നതായിരുന്നു ആഘോഷങ്ങളെല്ലാം

MediaOne Logo

Web Desk

  • Published:

    24 Sep 2018 10:00 PM GMT

വര്‍ണ്ണാഭമായി സൗദി ദേശിയ ദിനാഘോഷം
X

മുമ്പെങ്ങുമില്ലാത്ത ആഘോഷപ്പൊലിമയോടെ സൗദി അറേബ്യ എണ്‍‌പത്തിയെട്ടാം ദേശീയ ദിനം ആഘോഷിച്ചു. പുലര്‍ച്ചെ വരെ നീണ്ട ആഘോഷത്തില്‍ രാജ്യത്തിന്റെ വിവിധ പ്രവിശ്യകള്‍ വീര്‍പ്പുമുട്ടി. രണ്ട് ലോക റെക്കോര്‍ഡുകള്‍ തകര്‍ത്തായിരുന്നു ആഘോഷരാവ്.

രാജ്യത്തെ പതിമൂന്ന് പ്രവിശ്യകളിലും ഒരേ സമയം വെടിക്കെട്ടിന്റെ പച്ചപ്പ് തീര്‍ത്തായിരുന്നു തുടക്കം. ഇതില്‍ തകര്‍ന്നത് ഏറ്റവും കൂടുതല്‍ കരിമരുന്ന് പ്രയോഗിച്ചുള്ള വെടിക്കെട്ടെന്ന റെക്കോര്‍ഡാണ്. രണ്ടാമത്തേത്, ഇന്ന് രാത്രി ലോകത്തിലെ ഏറ്റവും വലിയ ലേസര്‍ പതാക പറപ്പിക്കലായിരുന്നു. ദേശീയ ദിനം മുമ്പെങ്ങുമില്ലാത്ത വിധമാണ് സൌദി ആഘോഷിക്കുന്നത്. തിങ്കളാഴ്ച്ചയും അവധി പ്രഖ്യാപിച്ചതിനാല്‍ റോഡും ആകാശവും ഒരു പോലെ ആഘോഷത്തിലാണ്.

ദേശീയദിനത്തില്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നു ജിദ്ദയില്‍ പ്രദര്‍ശിപ്പിച്ച കൂറ്റന്‍ കേക്ക്. ആയിരക്കണക്കിന് കപ്പുകളില്‍ നിര്‍മ്മിച്ചെടുത്ത ലോകത്തിലെ ഏറ്റവും വലിയ മഗ്ഗ് കേക്ക് മൊസൈക്കാണ് ജിദ്ദയിലെ ആന്തലുസ് മാളില്‍ ഒരുക്കിയത്.

ഇതോടെ രാജ്യം ഒരു പുതിയ ഗിന്നസ് റെക്കോര്‍ഡ് കൂടി കീഴടക്കി. അമേരിക്കയിലെ പ്രമുഖ ഡിസേര്‍ട്ട് മിക്സസായ ബെറ്റി ക്രോക്കറാണ് ഇതിന്‍റെ ശില്പി. 112 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ 19,600 മഗ്ഗുകളില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള മഗ്ഗ് കേക്കുകളിലായാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രതിനിധികളും പ്രദര്‍ശനം കാണാനെത്തിയിരുന്നു.

മുപ്പതോളം ആളുകള്‍ എട്ട് മണിക്കൂര്‍ കൊണ്ടാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. രാജ്യം കീഴടക്കുന്ന പുതിയ റെക്കോര്‍ഡ് കാണാനെത്തിയത് നൂറുകണക്കിന് ആളുകളായിരുന്നു. വേള്‍ഡ് റെക്കോര്‍ഡ് സ്ഥിരീകരിച്ച ശേഷം മാളിലെ സന്ദര്‍ശകര്‍ക്ക് കേക്ക് വിതരണം ചെയ്തു. ശേഷിക്കുന്നവ സൗദി ഫുഡ് ബാങ്കിന് കൈമാറും.

ദേശീയദിനം ജിദ്ദ മേഖലയിലും സമുചിതമായി ആഘോഷിച്ചു. ദിവസങ്ങൾക്കു മുമ്പാരംഭിച്ച ആഘോഷ പരിപാടികളിലേക്ക് ഇന്നലെ വൈകുന്നേരത്തോടെ ജനപ്രവാഹമായിരുന്നു. വ്യാമാഭ്യാസ പ്രകടനങ്ങൾ, റോഡ് ഷോ, വർണപ്പകിട്ടാർന്ന വെടിക്കെട്ടുകൾ തുടങ്ങിയ പരിപാടികൾ സ്വദേശികൾക്കും വിദേശികൾക്കും കൺകുളിർക്കുന്ന കാഴ്ചകളായിരുന്നു

രാജ്യത്തലവന്മാര്‍ സൗദിക്കും സൌദി ഭരണാധികാരികള്‍ ജനതക്കും ദേശീയ ദിന ആശംസകള്‍ നേര്‍ന്നു

TAGS :

Next Story