Quantcast

വിഷന്‍ 2030 യാഥാര്‍ത്ഥ്യമാക്കാന്‍ സൗദിയില്‍ ആരംഭിക്കുന്നത് പുതിയ 700 പദ്ധതികള്‍

നിര്‍മാണ മേഖല ലക്ഷ്യമാക്കി നടക്കാനിരിക്കുന്ന ‘സൗദി ബില്‍ഡ് 2018’ പ്രദര്‍ശനത്തോടനുബന്ധിച്ച് പുതിയ പദ്ധതികള്‍ രൂപപ്പെടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ

MediaOne Logo

Web Desk

  • Published:

    15 Oct 2018 11:32 AM IST

വിഷന്‍ 2030 യാഥാര്‍ത്ഥ്യമാക്കാന്‍ സൗദിയില്‍ ആരംഭിക്കുന്നത് പുതിയ 700 പദ്ധതികള്‍
X

സൗദിയില്‍ അടുത്ത മാസങ്ങളില്‍ പുതിയ 700 പദ്ധതികള്‍ ആരംഭിക്കുമെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2022 വരെ നീളുന്ന പദ്ധതികള്‍ ആരംഭിക്കുന്നതോടെ തൊഴില്‍ മേഖലയില്‍ ഉണര്‍വുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ 22ന് ആരംഭിക്കുന്ന എക്സിബിഷനില്‍ പുതിയ പദ്ധതികള്‍ രൂപം കൊള്ളും.

നിര്‍മാണ മേഖല ലക്ഷ്യമാക്കി നടക്കാനിരിക്കുന്ന 'സൗദി ബില്‍ഡ് 2018' പ്രദര്‍ശനത്തോടനുബന്ധിച്ച് പുതിയ പദ്ധതികള്‍ രൂപപ്പെടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 32 രാജ്യങ്ങളില്‍ നിന്ന് 512 കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനത്തെുന്നുണ്ട്. ഒക്ടോബര്‍ 22 മുതല്‍ 25 വരെ റിയാദിലെ അന്താരാഷ്ട്ര എക്സിബിഷന്‍ സെന്‍ററിലാണ് പ്രദര്‍ശനം നടക്കുന്നത്. വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചയും കരാര്‍ ഒപ്പുവെക്കലും പ്രദര്‍ശനത്തോടനുബന്ധിച്ച് നടക്കും. എക്സിബിഷന്‍ സെന്‍റര്‍ മാര്‍ക്കറ്റിങ് മാനേജര്‍ മുഹമ്മദ് സുലൈമാന്‍ ആല്‍ശൈഖാണ് ഇക്കാര്യം പറഞ്ഞത്. സൗദി വിഷന്‍ 2030ന്‍റെ ഭാഗമായി പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികള്‍. ഇത് ലക്ഷ്യമാക്കിയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. കെട്ടിട നിര്‍മാണം, നിര്‍മാണോപകരണങ്ങളുടെ പ്രദര്‍ശനം തുടങ്ങി നിക്ഷേപ സാധ്യത പരിചയപ്പെടുത്തുന്നതു കൂടിയായിരിക്കും സൗദി ബില്‍ഡ് 2018. സൗദി മാര്‍ബിള്‍ 2018 എന്ന പ്രദര്‍ശനവും നിര്‍മാണ രംഗത്തെ ഭീമന്‍ ഉപകരണങ്ങളുടെ പ്രദര്‍ശനവും ഇതേ ദിവസങ്ങളില്‍ നടക്കുമെന്നും ആല്‍ശൈഖ് കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story