Quantcast

ജമാല്‍ ഖശോഗി തിരോധാനം; സൗദിയെ പിന്തുണച്ച് അമേരിക്ക

സുതാര്യവും നീതിപൂർവവുമായ അന്വേഷണത്തിലൂടെ, സത്യം പുറത്തു വരുന്നതു വരെ കാത്തിരിക്കണമെന്ന സൗദി നിലപാടിനെ ട്രംപ് പിന്തുണച്ചു

MediaOne Logo

Web Desk

  • Published:

    19 Oct 2018 1:36 AM IST

ജമാല്‍ ഖശോഗി തിരോധാനം; സൗദിയെ പിന്തുണച്ച് അമേരിക്ക
X

സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗിയുടെ ദുരൂഹ തിരോധാനത്തിന്റെ പേരിൽ സൗദി അറേബ്യയെ കുറ്റപ്പെടുത്തുന്നവർക്കെതിരെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍സൗദി അറേബ്യ കൂടെ വേണമെന്നും ട്രംപ് പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ സൗദിക്കെതിരെ പ്രസ്താവന നടത്തിയിരുന്നു അമേരിക്കന്‍ പ്രസിഡണ്ട്. പിന്നീടാണ് നിലപാട് മയപ്പെടുത്തിയത്. സുതാര്യവും നീതിപൂർവവുമായ അന്വേഷണത്തിലൂടെ സത്യം പുറത്തു വരുന്നതു വരെ കാത്തിരിക്കണമെന്നാണ് നിലപാടെന്ന് സൗദി അറേബ്യ പറഞ്ഞിരുന്നു. ഇതിനെ പിന്തുണക്കുന്നുവെന്നതാണ് ട്രംപിന്റെ നിലവിലെ നിലപാട്.

ഖശോഗി സംഭവത്തിൽ എന്താണ് സംഭവിച്ചതെന്ന് ആദ്യം കണ്ടെത്തേണ്ടതുണ്ടെന്നാണ് താൻ കരുതുന്നത്. നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്നതു വരെ നിങ്ങൾ കുറ്റവാളിയാണ് എന്ന നിലപാടാണ് പലരും ആവർത്തിക്കുന്നത്. ഇത് താൻ ഇഷ്ടപ്പെടുന്നില്ലെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. സൗദി കിരീടാവകാശിയുമായി ഫോണിൽ സംസാരിച്ചതിനു തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.

ഖശോഗി തിരോധാന കേസിൽ മുഴുവൻ യാഥാർഥ്യങ്ങളും വെളിച്ചത്തു കൊണ്ടുവരണം. ഇതിന് സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് വിശ്വാസമുള്ളതായി യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയും പറഞ്ഞിരുന്നു. പിന്നാലെ തീവ്രവാദത്തിന് എതിരായ പോരാട്ടത്തില്‍ സൌദി കൂടെ വേണമെന്നും ട്രംപ് പറഞ്ഞു. നിലവില്‍ ബില്യണ്‍ ഡോളറിന്റെ ആയുധ ഇടപാട് സൗദിയുമായി നടത്തുന്നുണ്ട് അമേരിക്ക.

TAGS :

Next Story