Quantcast

ജമാല്‍ ഖശോഗിയുടെ കൊലപാതകം; രൂക്ഷ വിമര്‍ശനവുമായി ലോകരാഷ്ട്രങ്ങള്‍

അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിനെ മാറ്റി നിര്‍ത്തിയാല്‍, മിക്ക രാജ്യങ്ങളും അന്വേഷണത്തിന്റെ ആദ്യ ഘട്ടം മുതല്‍ സൗദിക്കെതിരെ രംഗത്തുണ്ടായിരുന്നു

MediaOne Logo

Web Desk

  • Published:

    20 Oct 2018 7:11 PM GMT

ജമാല്‍ ഖശോഗിയുടെ കൊലപാതകം; രൂക്ഷ വിമര്‍ശനവുമായി ലോകരാഷ്ട്രങ്ങള്‍
X

ജമാല്‍ ഖശോഗിയുടെ കൊലപാതകം സ്ഥിരീകരിച്ചതിന് പിന്നാലെ ഐക്യരാഷ്ട്ര സഭയും ലോക രാഷ്ട്രങ്ങളും വിമര്‍ശനവുമായി രംഗത്ത്. അറബ് രാജ്യങ്ങളില്‍ ചിലര്‍ സൗദിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഖശോഗിയുടെ മൃതദേഹം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ഖശോഗിയുടെ മൃതദേഹം കണ്ടെത്താനുള്ള പരിശോധന കോണ്‍സുലേറ്റിന് സമീപത്തെ കാടും ഫാമുകളും കേന്ദ്രീകരിച്ച് പുരോഗമിക്കുകയാണ്. ഇതിനിടയില്‍ വിവിധ രാജ്യങ്ങള്‍ രൂക്ഷ പ്രതികരണവുമായി രംഗത്തുണ്ട്.

അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിനെ മാറ്റി നിര്‍ത്തിയാല്‍, മിക്ക രാജ്യങ്ങളും അന്വേഷണത്തിന്റെ ആദ്യ ഘട്ടം മുതല്‍ സൗദിക്കെതിരെ രംഗത്തുണ്ടായിരുന്നു. ട്രംപിന്റെ പാര്‍ട്ടിയിലുള്ളവരും വിഷയത്തില്‍ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം തീര്‍ന്ന ശേഷം പ്രതികരിക്കാമെന്ന നിലപാടിലായിരുന്നു ഭൂരിഭാഗം പേരും. സംഭവത്തില്‍ അന്വേഷണം നീതിയുക്തമാകണമെന്നാണ് ഇവരുടെ ആവശ്യം.

ജര്‍മനിക്കൊപ്പം, കാനഡ, ഫ്രാന്‍സ്, ബ്രിട്ടണ്‍ തുടങ്ങി മിക്ക രാജ്യങ്ങളും സമാന നിലപാടിലാണ്. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലും അന്വേഷണം നീതിയുക്തമാകണമെനന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ സുഹൃദ് രാജ്യങ്ങളായ യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നിവര്‍ സൌദിക്ക് പിന്തുണയുമായി രംഗത്തുണ്ട്.

TAGS :

Next Story