Quantcast

ആഗോള നിക്ഷേപക സമ്മേളനത്തിനൊരുങ്ങി റിയാദ്; മൂന്ന് ദിന സമ്മേളനത്തില്‍ വന്‍കിട പദ്ധതികള്‍‌

MediaOne Logo

Web Desk

  • Published:

    23 Oct 2018 12:26 AM IST

ആഗോള നിക്ഷേപക സമ്മേളനത്തിനൊരുങ്ങി റിയാദ്; മൂന്ന് ദിന സമ്മേളനത്തില്‍ വന്‍കിട പദ്ധതികള്‍‌
X

ആഗോള നിക്ഷേപക സമ്മേളനത്തിന് സൗദിയിലെ റിയാദില്‍ നാളെ തുടക്കമാകും. ലോകത്തെ പ്രമുഖ കമ്പനികളും വ്യക്തിത്വങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും. വന്‍കിട പദ്ധതികളുടെ പ്രഖ്യാപനം സമ്മേളനത്തിന്റെ ഭാഗമായുണ്ടാകും.

‘ഡാവോസ് ഇന്‍ ദ ഡെസേര്‍ട്ട്’ എന്ന പേരിലാണ് ആഗോള നിക്ഷേപക സമ്മേളനത്തിന് സൗദിയിലെ റിയാദില്‍ തുടക്കമാകുന്നത്. റിറ്റ്സ് കാല്‍ട്ടണ്‍ ഹോട്ടലിലെ വ്യത്യസ്ത വേദികളിലായാണ് സമ്മേളനം. സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷവും സമാന രീതിയില്‍ സമ്മേളനം നടത്തിയിരുന്നു. ഇതില്‍ വെച്ചുള്ള പ്രഖ്യാപനമായിരുന്നു ലോകോത്തര പദ്ധതിയായ നിയോം. പുറമെ വന്‍കിട നിക്ഷേപകരും ഇതിന് പിന്നാലെ സൗദിയിലെത്തി. സംരംഭക സമ്മേളനത്തിന്റെ രണ്ടാം ഭാഗമാണ് വീണ്ടും റിയാദിലെത്തുന്നത്. 90 രാജ്യങ്ങളിലെ 3800 പ്രതിനിധികള്‍ കഴിഞ്ഞ വര്‍ഷം പങ്കെടുത്തു. ലോകത്തെ നിക്ഷേപ സാധ്യതക്കൊപ്പം സൗദിയുടെ സാധ്യത അവതരിപ്പിക്കും സമ്മേളനത്തില്‍. 3.5 ബില്ല്യണ്‍ ആസ്തിയോടെ തുടങ്ങിയ സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിനെ ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ ഫണ്ടാക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. വന്‍കിട പദ്ധതികളും നിര്‍ണായക പ്രഖ്യാപനങ്ങളും സമ്മേളനത്തിലുണ്ടാകും. മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചിലര്‍ സമ്മേളനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നുണ്ട്.

TAGS :

Next Story