Quantcast

കിങ് സല്‍മാന്‍ സഹായ കേന്ദ്രത്തിനു കീഴില്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ അഭയാര്‍ഥി ക്യാമ്പ്

അവര്‍ക്ക് വീടും സ്കൂളും ആശുപത്രിയും ഒരുക്കുകയാണ് സൌദി ഭരണകൂടം

MediaOne Logo

Web Desk

  • Published:

    3 Nov 2018 11:44 PM IST

കിങ് സല്‍മാന്‍ സഹായ കേന്ദ്രത്തിനു കീഴില്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ അഭയാര്‍ഥി ക്യാമ്പ്
X

സൌദിയിലെ കിങ് സല്‍മാന്‍ സഹായ കേന്ദ്രത്തിനു കീഴില്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ അഭയാര്‍ഥി ക്യാമ്പ് തുറന്നു. യമനില്‍ നിന്നെത്തിയ അഭയാര്‍ഥികള്‍ക്കാണ് ഇവിടെ സഹായ കേന്ദ്രം ഒരുക്കിയത്.

അവര്‍ക്ക് വീടും സ്കൂളും ആശുപത്രിയും ഒരുക്കുകയാണ് സൌദി ഭരണകൂടം. കിങ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയല്‍ എയ്ഡ് റിലീഫ് കേന്ദ്രത്തിന് കീഴിലാണ് പദ്ധതി. ഒബോക്ക് മേഖലയില്‍ മുന്നൂറ് വീടുകളും അനുബന്ധ സൌകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. സോളാര്‍ സഹായത്തോടെയാണ് വൈദ്യുതി. രണ്ടരക്കോടി റിയാലിന്റെ പദ്ധതിയാണ് പൂര്‍ത്തിയായത്. 1200 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും പദ്ധതിക്ക്.

TAGS :

Next Story